Home » Articles » Page 122

Archives: Articles

Article
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 25-07-2024: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 26-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്...

Article
വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് 19 മരണം

വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് 19 മരണം

നേപ്പാളിൽ ശൗര്യ എയർലൈൻസിന്റെ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് 19പേർ മരിച്ചു.. കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽനിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടം.

Article
കേരളത്തിൽ എയിംസ് വരും വന്നിരിക്കും

കേരളത്തിൽ എയിംസ് വരും വന്നിരിക്കും

ന്യൂഡൽഹി: കേരളത്തിൽ എയിംസ് വരുമെന്നും വന്നിരിക്കുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എന്നാൽ സംസ്ഥാനം കൃത്യമായി സ്ഥലം ഏറ്റെടുത്തു തരണം. കോഴിക്കോട് കിനാലൂരിൽ ഏറ്റെടുത്ത 150 ഏക്കർ സ്ഥലം മാത്രം മതിയാകുമോ എന്നും സുരേഷ് ഗോപി ചോദിച്ചു.മൂന്നാം എൻഡിഎ സർക്കാരിന്‍റെ ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന വിമർശനത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.തൊഴിലവസരങ്ങൾ ഒരുങ്ങുന്ന മേഖലയ്ക്ക് ഏതു തരത്തിലുള്ള തലോടലാണ് കേന്ദ്ര ബജറ്റ് നൽകിയത്.കേരളത്തിൽ ചെറുപ്പക്കാരും സ്ത്രീകളും ഇല്ലേ. ഫിഷറീസ് ഇല്ലേ. വസ്തുതകൾ പരിശോധിക്കൂ എന്നും സുരേഷ്...

Article
നിപ: 17 പേരുടെ ഫലം നെഗറ്റീവ്

നിപ: 17 പേരുടെ ഫലം നെഗറ്റീവ്

സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍ ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു....

Article
നീറ്റ് പരീക്ഷ റദ്ദാക്കില്ല

നീറ്റ് പരീക്ഷ റദ്ദാക്കില്ല

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി കണ്ടെത്താനായിട്ടില്ല എന്നും പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹർജികൾ തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹസാരിബാഗ്, പാറ്റ്ന എന്നിവടങ്ങളിൽ ചോദ്യപേപ്പർ ചോർന്നുവെന്നത് തെളിഞ്ഞതാണ്. ഇത് 155 വിദ്യാർഥികളെ ബാധിച്ചേക്കാം. ക്രമക്കേട് നടത്തിയ വിദ്യാർഥികളെ തരം തിരിക്കാൻ എൻടിഎക്ക് കഴിഞ്ഞിട്ടുണ്ട്. പുനഃപരീക്ഷ നടത്തിയാൽ...

Article
ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമായി ചട്ടിപ്പറമ്പില്‍ പുനരധിവാസ കേന്ദ്രം

ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമായി ചട്ടിപ്പറമ്പില്‍ പുനരധിവാസ കേന്ദ്രം

ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമായി ചട്ടിപ്പറമ്പില്‍ ജില്ലാ പഞ്ചായത്തിന്റെ പുനരധിവാസ കേന്ദ്രം ശരീരം തളര്‍ന്ന് ദീര്‍ഘകാലം കിടപ്പിലാകുന്ന രോഗികള്‍ക്ക് പരിചരണവും ചികിത്സയും നല്‍കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുറുവ പഞ്ചായത്തിലെ ചട്ടിപ്പറമ്പില്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. മൂന്നര കോടി രൂപ ചെലവഴിച്ച് ചട്ടിപ്പറമ്പിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപമുള്ള 30 സെന്റ് ഭൂമിയില്‍ ഭിന്നശേഷി സൗഹൃദ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പെയിന്റിങ് ഉള്‍പ്പെടെ അവസാനഘട്ട ജോലികള്‍ക്കായി 10 ലക്ഷം...

Article
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 25-07-2024: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 23-07-2024: കണ്ണൂർ, കാസറഗോഡ് 24-07-2024: കണ്ണൂർ, കാസറഗോഡ്...

Article
ജോലിക്ക് കയറുന്ന യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം

ജോലിക്ക് കയറുന്ന യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം

ന്യൂഡൽഹി: പുതുതായി ജോലിക്ക് കയറുന്ന യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഒരു മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവരാണ് പദ്ധതിക്ക് അർഹരാകുക. സംഘടിത മേഖലയിൽ ജോലിക്കു കയറുന്ന, ഇപിഎഫ് വഴി രജിസ്റ്റർ ചെയ്തവർക്കായിരിക്കും മൂന്ന് ഘട്ടമായി പണം നൽകുക.15,000 രൂപ വരെ നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണം ചെയ്തേക്കും. മൂന്നാം മോദി സർക്കാരിന്‍റെ ഭൂരിപക്ഷം കുറയാൻ ഇടയാക്കിയത് തൊഴിലില്ലായ്മയാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ്...

Article
കേന്ദ്ര ബജറ്റ്: കേരളത്തിന് പൂജ്യം

കേന്ദ്ര ബജറ്റ്: കേരളത്തിന് പൂജ്യം

കേരളത്തിനു വേണ്ടി കാര്യമായ ഒരു പ്രഖ്യാപനം പോലുമില്ലാതെ കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയായി. കേന്ദ്ര സർക്കാരിന്‍റെ നിലനിൽപ്പിനു പിന്തുണ ആവശ്യമുള്ള ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളാണ് ബജറ്റ് വിഹിതത്തിൽ വലിയ പങ്കും പിടിച്ചുവാങ്ങിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങൾക്കുമായി നിരവധി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ, മറ്റു ഭൂരിപക്ഷം സംസ്ഥാനങ്ങളെയും ഏറെക്കുറെ പൂർണമായി അവഗണിച്ചു. ഓൺലൈൻ ഷോപ്പിങ്ങിന് ചെലവ് കുറയും ഇ-കൊമേഴ്സിനുള്ള ടിഡിഎസ് കുറച്ചു ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർക്കുള്ള ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) 1 ശതമാനത്തിൽനിന്ന്...

Article
നിപ: 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും

നിപ: 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും

സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ വരും. നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ അടുത്ത ബന്ധുക്കളിലും നേരിട്ട് സമ്പര്‍ക്കമുള്ള മറ്റ് ചിലരിലും നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ നെഗറ്റിവ് ആണെന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഫലങ്ങള്‍ നെഗറ്റിവ് ആവുന്നു എന്നതുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്താനാവില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും...