കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തും.രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്ററ്, നേവി ടീമും ഇവിടെ തെരച്ചിൽ നടത്തും. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നുമുതൽ 6 സോണുകളായി...
FlashNews:
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ഇനി പുസ്തകങ്ങൾ കൂട്ടിരിക്കും
ബുക് സ്റ്റാൻഡർ : ലൈബ്രറി ആന്റ് റീഡിങ് കോർണർ തുടങ്ങി എറണാകുളം പബ്ലിക് ലൈബ്രറിയുടെയും ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ “ബുക് സ്റ്റാൻഡർ : ലൈബ്രറി ആന്റ് റീഡിങ് കോർണർ” എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം.കെ സാനു ബുക്ക് സ്റ്റാ൯ഡ൪ പദ്ധതി ഉദ്ഘാടനം ചെയ്തു. ടി.ജെ .വിനോദ് എം. എൽ. എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം. പി, മേയർ അഡ്വ എം. അനിൽകുമാർ, ജില്ലാ...
ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ദുരന്തമേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ഉത്തരവിലുള്ളത്. ഭാവിയില്‍ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഉത്തരവുണ്ട്. ദുരന്ത നിവാരണ പ്രിന്‍സപ്പല്‍ സെക്രട്ടറിയാണ്...
അപകട മേഖലയിലുള്ളവര്‍ മാറി താമസിക്കാന്‍ തയ്യാറാകണം
അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പകല്‍ സമയത്ത് തന്നെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം. രാത്രികാലങ്ങളില്‍ മാറുന്നത് ഒഴിവാക്കണം. ജില്ലയില്‍ നിലവിലെ സ്ഥിതികള്‍ നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളും ജനപ്രതിനിധികളും ഏകോപിപ്പിച്ച് പ്രവര്‍ത്തനിക്കുന്നുണ്ട്. നിലവില്‍ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങള്‍ ഉള്‍പെടുന്നു. ആകെ 7864 പേരാണുള്ളത്. പലസ്ഥലങ്ങളിലും...
ചാലിയാറിൽ നിന്ന് ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും
146 എണ്ണം വയനാട്ടിലേക്ക് കൊണ്ടു പോയി വയനാട് : ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും. ആകെ 153 എണ്ണം. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 95 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, എൻ ഡി ആർ എഫ് , നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ...
ബെയിലി പാലം നിർമ്മാണം പൂർത്തിയായി
മുണ്ട കൈയിലേക്കുള്ള ബെയിലി പാലം നിർമ്മാണം പൂർത്തിയായി. ഇനി രക്ഷാ പ്രവർത്തനം കൂടുതൽ സൗകര്യ പ്രദമാകും.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം കഴിഞ്ഞ ദിവസമാണ് നിർമ്മാണം തുടങ്ങിയത്.. എന്നാൽ പുഴയുടെ ഒഴുക്ക് കാരണം ഇന്നലെ നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായി എന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇന്നലെ വീണ്ടും യുദ്ധകാലടിസ്ഥാനിൽ നിർമ്മാണം തുടങ്ങുകയായിരുന്നു.. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച രാവിലെ 11.30...
അകമലയിൽ നിന്ന് മണിക്കൂറിനകമൊഴിയണമെന്നത് വ്യാജവാർത്ത
തൃശൂര്‍ അകമല മേഖലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ജൂലൈ 31ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അകമല – മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിദഗ്ധസംഘം പരിശോധിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റണമെന്ന നിര്‍ദേശം നല്‍കുകയും, 25 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും, ക്യാമ്പുകളിലേക്കും മാറിയിട്ടുള്ളതാണ്. കൂടാതെ ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ...
സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം
പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം നൽകി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. കൂടുതൽ അർഹതയുള്ളവർക്ക് പ്രത്യേക ക്വാട്ട നൽകുന്നത് ഭരണഘടന വിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചു. ജോലിക്കും വിദ്യാഭ്യാസത്തിലും എസ്‌സി-എസ്‌ടി വിഭാഗക്കാരിലെ അതി പിന്നോക്കക്കാർക്കായി ഉപസംവരണം ഏർപ്പെടുത്താൻ ഇതോടെ സംസ്ഥാനങ്ങൾക്ക് കഴിയും. ആറ് ജഡ്ജിമാർ വിധിയോട് യോജിച്ചപ്പോൾ ജസ്റ്റിസ് ബേല എം ത്രിവേദി മാത്രമാണ് വിയോജിച്ചത്. ഉപസംവരണം ശരിവച്ചെങ്കിലും ഇതിന് പരിധി വേണമെന്നും കൃത്യമായ കാരണങ്ങളുടെ...
വെള്ളാർമല സ്കൂളിനെ അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ പുനർ നിർമ്മിക്കും
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി എടുക്കും. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമത്തിലും പണിയും. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി...
ദുരന്തഭൂമിയിൽ ഇനിയാരും ജീവനോടെയില്ല
കൽപ്പറ്റ: ദുരന്തഭൂമിയിൽ ഇനിയാരും ജീവനോടെയില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി. ചാഴിയാർ പുഴയിൽ തെരച്ചിൽ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കലക്‌ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം ദുരിതാശ്വസ ക്യാംപുകൾ കുറച്ചുനാൾ കൂടി തുടരുമെന്നും എല്ലാവരെയും മികച്ച രീതിയിൽ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ എവിടെയാണ അവിടെ തന്നെ വിദ്യാഭ്യാസം ഉറപ്പാക്കും. ക്യാംപുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്‍റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണം ക്യാംപ്. മാധ്യമങ്ങൾ...









