കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നതിനെ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് പരിസരത്ത് ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആര്‍ജി കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പരിസരത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.കോളജ് പരിസരത്ത് ധര്‍ണയോ റാലിയോ പാടില്ലെന്നും പൊലീസ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാത്ത മുഖ്യമന്ത്രി മമത ബാനര്‍ജി രാജി വയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തുണ്ട്.സംഭവത്തില്‍ രാജവ്യാപകമായി പ്രതിഷേധം തുടരുന്ന സന്ദര്‍ഭത്തില്‍ ഓരോ രണ്ട് മണിക്കൂറ് കൂടുമ്പോഴും...
FlashNews:
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്‌തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഗാസയില്‍ സമാധാനത്തിന് സാധ്യത
വാഷിങ്ടണ്‍: ഗാസയില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങുന്നതിന്റെ സൂചനയുമായി ജോ ബൈഡന്‍. വെടിനിര്‍ത്തലും ബന്ധിമോചന കരാറും ഉടന്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദോഹയില്‍ രണ്ട് ദിവസമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കുശേഷമാണ് ജോ ബൈഡന്റെ പ്രതികരണം. മധ്യസ്ഥ ചര്‍ച്ചകള്‍ അടുത്തയാഴ്ച ഈജിപ്തിലെ കെയ്റോയില്‍ നടക്കും. കരാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച ഇസ്രയേലില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തും. യുഎസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച. കഴിഞ്ഞ...
മൂന്നു ജില്ലകളിൽ അതിശക്തമഴ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി...
വയനാട്: സർക്കാർ ആദ്യ ധനസഹായം നൽകി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാരിന്റെ അതിവേഗ ധനസഹായ വിതരണം പുരോഗമിക്കുന്നു. 753 പേർക്കായി 1.46 കോടി രൂപ ഇന്നലെ വിതരണം ചെയ്‌തു. പ്രഖ്യാപിച്ച് ഒരാഴ്‌ചയ്‌ക്കം നടപടികൾ പൂർത്തിയാക്കിയാണ് വിതരണം. ഇതിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് 10,000 രൂപവീതം 617 പേർക്ക് നൽകി. സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽനിന്നായി 12 പേർക്ക് 72 ലക്ഷംരൂപയും നൽകി. മൃതദേഹ സംസ്‌കാര ചടങ്ങുകൾക്കായി 10,000 രൂപവീതം 124 പേർക്കായി അനുവദിച്ചു. ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ...
ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കും
മലപ്പുറം ജില്ലയില്‍ ഓണവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.എം കെ.മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലനിയന്ത്രിക്കുന്നതിനും വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ക്കും. ഹോര്‍ട്ടികോര്‍പ്പും കൃഷിവകുപ്പും ചേര്‍ന്ന് ജില്ലയില്‍ പഴം, പച്ചക്കറിച്ചന്തകള്‍ നടത്തും. കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിന് നടപടികള്‍ സ്വീകരിക്കും. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും. ഇതിനായി റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡ് രൂപീകരിച്ച് കടകളില്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ...
ഡിജിറ്റൈസേഷന്‍ കോടതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും
ഡിജിറ്റൈസേഷന്‍ നടപടികള്‍ കോടതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരള ഹൈക്കോടതിയില്‍ വിവിധ ഡിജിറ്റൈസേഷന്‍ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ഹൈക്കോടതി പരിസരത്ത് സ്ഥാപിക്കുന്ന സിസിടിവി സര്‍വെയ്ലന്‍സ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഡിജിറ്റലായി മാറുന്ന ആദ്യ കോടതി കൊല്ലത്ത് സ്ഥാപിക്കപ്പെടുകയാണ്. 14 കോടതികള്‍ കൂടി ഡിജിറ്റലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജുഡീഷ്യല്‍ മേഖലയില്‍ നിരവധി അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജുഡീഷ്യല്‍ സിറ്റി കൊച്ചിയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഡിജിറ്റൈസേഷന്‍ നടപടികള്‍ കോടതികളില്‍ നടപ്പാക്കുമ്പോള്‍...
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേരളമില്ല
ഡെൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേരളമില്ല. പ്രഖ്യാപിച്ചത് ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ . മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും റണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍...
ദേശീയ ചലച്ചിത്ര അവാര്‍ഡ്: ചിത്രം ആട്ടം, നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനോൻ
‘എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആനന്ദ് ഏകര്‍ഷിയുടെ ആട്ടമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തിരക്കഥയ്‍ക്കും ആട്ടത്തിനാണ് അവാര്‍ഡ്. എഡിറ്റിംഗിനും ആട്ടം അവാര്‍ഡ്.സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് കാന്താര സിനിമയിലെ നായകൻ ഋഷഭ് ഷെട്ടി ആണ്. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രവും. സൗദി വെള്ള എന്ന മലയാള ചിത്രത്തിലൂടെ ബോംബെ ജയശ്രീയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. … എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമയ്ക്ക് ഉള്ള പുരസ്കാരം...
പൃഥ്വിരാജ് മികച്ച നടൻ, നടിമാർ രണ്ട്, സംവിധായകൻ ബ്ലസി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ കൂടുതലും ബ്ലസ്സിയുടെ ആടുജീവിതത്തിന്.മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര്‍ ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ചമികച്ച നടിമാരായി. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സംവിധായകൻ ബ്ലസ്സിയാണ് മികച്ച സംവിധായകൻ. മികച്ച ചിത്രം കാതൽ. രണ്ടാമത്തെ ചിത്രം ഇരട്ട.മികച്ച സ്വഭാവ നടൻ വിജയരാഘവൻ.മികച്ച സ്വഭാവ നടി ശ്രീഷ്‍മ. മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍), മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം). മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട).മികച്ച അവലംബിത...
നാളെ ഡോക്ടർമാരുടെ സമരം
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രാജ്യമാകെ 24 മണിക്കൂർ പണിമുടക്കും.ആഗസ്ത് 17 ശനി രാവിലെ ആറ് മണി മുതൽ 18 ഞായർ രാവിലെ 6 മണി വരെയാണ് പ്രതിഷേധം നടത്തുകയെന്ന് ഐഎംഎ. ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നുണ്ട്. ബുധനാഴ്ച ആർജി കാർ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ച റസിഡൻ്റ്, ജൂനിയർ ഡോക്ടർമാർക്ക്...









