പാലാരിവട്ടം ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നി൪മ്മാണവുമായി ബന്ധപ്പെട്ട വിവിധ തടസങ്ങളും പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി. ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങിവിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടുമ്പോൾ കമ്മിറ്റി യോഗം ചേ൪ന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം....
FlashNews:
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
കാണാതായ പെൺകുട്ടിയെ ട്രെയ്നിൽ കണ്ടു
കഴക്കൂട്ടത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടിയെ ട്രെയ്നിൽ വച്ച് കണ്ടതായി റിപ്പോർട്ട് ‘ കൂടെ യാത്ര ചെയ്യുന്ന യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. 13 വയസുള്ള കുട്ടിയെ ബാംഗ്ലൂർ– കന്യാകുമാരി ട്രെയിനിൽ വച്ചാണ് കണ്ടത്. കുട്ടിയുടെ പിതാവ് ചിത്രം തിരിച്ചറിഞ്ഞതോടെ പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംനെയാണ് ചൊവ്വ രാവിലെ പത്തോടെ കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നുവെന്നും അതിനുശേഷം കാണാതായെന്നും പരാതിയിൽ പറയുന്നു. വൈകിട്ട് നാലിനുശേഷമാണ്...
വീണ്ടും സോളാർ തട്ടിപ്പ്: പ്രതി കുടുങ്ങി
അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിൻ്റെ മാനേജിങ്ങ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള ഓക്സ്ബെൻ ടെക്നോളജീസിൻ്റെ മാനേജിങ്ങ് പാർട്ണർ ആലത്തൂർ കളരിക്കൽ വീട്ടിൽ സ്റ്റാലിൻ, പാർട്ണർ കൊണ്ടാഴി മുല്ലപ്പിള്ളി വീട്ടിൽ രാജീവ് എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് ഹർജിക്കാരനിൽനിന്ന് എതിർകക്ഷികൾ ഒരു ലക്ഷം രൂപയാണ് കൈപ്പറ്റിയതു്.സിസ്റ്റം സ്ഥാപിക്കുന്നതു് സംബന്ധമായി ഉടമ്പടിയുണ്ടാക്കിയിരുന്നു. മൂന്ന് ആഴ്ചകൾക്കുള്ളിൽ സിസ്റ്റം സ്ഥാപിച്ചുനൽകും...
വിമാന യാത്ര ഇനി കുറഞ്ഞ ചെലവിൽ
അമിതമായ വിമാന ടിക്കറ്റിൻ്റെ പേരിൽ വലയുന്നവർക്കായി പുതിയ വിമാന സർവീസ് വരുന്നു-യുഎയിലെ മലയാളി സംരംഭകനാണ് പുതിയ വിമാന കമ്പനി തുടങ്ങുന്നത്. അൽ ഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹാരിസാണ് രംഗത്ത് അടുത്ത വർഷം ജനുവരിയോടെ ആദ്യ വിമാനം പറന്നുയരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ആഭ്യന്തര സർവീസ് തുടങ്ങാനുള്ള അനുമതി അൽ ഹിന്ദിന് ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവള അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലാൻഡിങ്ങ് അനുമതിക്ക് വേണ്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ട് ആദ്യ ഘട്ടത്തിൽ മൂന്ന് എടിആർ –...
എസ്പിയെ അധിഷേപിച്ച് എംഎൽഎ
മലപ്പുറം എസ്പിയെ പി.വി അൻവർ എംഎൽഎ അധിക്ഷേപിച്ചു.ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വേദിയിൽ വച്ചായിരുന്നു എസ്‍പി എസ് ശശിധരനെ അധിക്ഷേപിച്ചത്.പരിപാടിക്ക് എസ്‍പി എത്താൻ വൈകിയതില്‍ പ്രകോപിച്ചാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 നിർദേശങ്ങളും നടപ്പാക്കും
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 നിർദേശങ്ങളും നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കുമെന്നും ഇതിനായി ഒരു കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമ്മ, ഡബ്ല്യൂസിസി തുടങ്ങി എല്ലാ സിനിമാ സംഘടനകളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സിനിമ നയം കൊണ്ടുവരുന്നതിനായി കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ കൺവീനറായ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ള സിനിമ മേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തിയിരുന്നു....
ഇന്നും അതിശക്ത മഴ
തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ മുന്നിൽകാണണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന്...
“സഹകരിച്ചില്ലെങ്കിൽ’ സിനിമയിൽ അവസരമില്ല
തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഹേമ കമീഷൻ റിപ്പോർട്ടിൽ പരാമർശം.അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നും റിപ്പോർട്ട് പറയുന്നു. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ്...
ദുരിതബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം
തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ മുഴുവൻ കടങ്ങളും ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. കടബാധ്യത സർക്കാർ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല. ബാങ്കുകൾക്ക് തന്നെ അത് വഹിക്കണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എൽബിസി (ബാങ്കേഴ്സ് സമിതി)യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന പെര്‍മിറ്റ്: ഓട്ടോറിക്ഷകള്‍ അപകടം വര്‍ധിപ്പിക്കുമോ?
തൃശൂര്‍: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് കൊടുത്തതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ഓട്ടോ ഡ്രൈവര്‍മാരും സംഘടനകളും. വിഷയത്തില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും താത്പര്യക്കുറവുണ്ട്. സംസ്ഥാന പെര്‍മിറ്റ് കൊടുക്കുക വഴി നിരവധി പ്രശ്‌നങ്ങള്‍ക്കും പ്രതസന്ധികള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ജില്ലാ അതിര്‍ത്തി വിട്ട് 20 കിലോമീറ്റര്‍ ദൂരം മാത്രമേ ഓട്ടോറിക്ഷകള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. ഇത് 30 കിലോമീറ്ററാക്കി ഉയര്‍ത്താന്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാല്‍ സംസ്ഥാന പെര്‍മിറ്റാക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്.ടാക്‌സികളേക്കാള്‍ കിലോ...









