Home » Articles » Page 106

Archives: Articles

Article
മഴക്കെടുതിയിലെ നഷ്ടപരിഹാരം അടിയന്തരമായി നൽകും

മഴക്കെടുതിയിലെ നഷ്ടപരിഹാരം അടിയന്തരമായി നൽകും

ജൂലൈ 29 ,30 ,31 തീയതികളിലായി ജില്ലയിലുണ്ടായ അതി രൂക്ഷമായ മഴയെ തുടർന്ന് ജില്ലയിലുണ്ടായ വിവിധ തലങ്ങളിലുള്ള നാശനഷ്ടങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗതയിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ജൂലായ്29, 30 ,31 തീയതികളിലായി അതിരൂക്ഷ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് .24 മണിക്കൂറിനുള്ളിൽ 217 mm വരെ മഴ പതിച്ച വളരെ അപൂർവ്വം ആയിട്ടുള്ള അനുഭവമാണ് ഈ കാലവർഷക്കെടുതി ഉണ്ടായത്. കാലവർഷക്കെടുതികളെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ നഷ്ടങ്ങൾ പരിശോധിക്കാൻ ജില്ലാ...

Article
ജാമ്യമില്ലാ വകുപ്പിൽ ജയസൂര്യക്കെതിരെ കേസ്

ജാമ്യമില്ലാ വകുപ്പിൽ ജയസൂര്യക്കെതിരെ കേസ്

ജാമ്യമില്ലാ വകുപ്പിൽ ജയസൂര്യക്കെതിരെ കേസ് തിരുവനന്തപുരം: നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റാണ് ജയസൂര്യക്കെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തുകയായിരുന്നു.

Article
മുകേഷിനെതിരെ കേസ് എടുത്തു

മുകേഷിനെതിരെ കേസ് എടുത്തു

കൊച്ചി: ലൈംഗികാതിക്രമ പരാതിയില നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസ്’ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്.നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.

Article
സ്കൂളിൽ നിസ്കരിച്ച പെൺകുട്ടികളെ ആക്രമിച്ചു

സ്കൂളിൽ നിസ്കരിച്ച പെൺകുട്ടികളെ ആക്രമിച്ചു

ഹൈദരാബാദ്: സ്കൂളിൽ നിസ്കരിച്ച പെൺകുട്ടികളെ ആക്രമിച്ചു.തെലങ്കാനയിലെ ചാണക്യ ഹൈസ്‌കൂളിലാണ് സംഭവം. ബജ്‌റംഗദളുകാരണം ആക്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച ബലമായി സ്‌കൂളിൽ പ്രവേശിച്ച ബജ്‌റംഗദളുകാർ പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡിക്ക്‌ പരാതി അയച്ചതായി കുട്ടികൾ പറഞ്ഞു. സംഭവം നടന്ന്‌ ദിവസങ്ങൾ പിന്നിട്ടിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുയർന്നു.

Article
രഞ്ജിത്ത് പ്ലസ് ടു വിദ്യാർത്ഥിയെ പീഡിപ്പിച്ചുവെന്ന് പരാതി

രഞ്ജിത്ത് പ്ലസ് ടു വിദ്യാർത്ഥിയെ പീഡിപ്പിച്ചുവെന്ന് പരാതി

തിരുവനന്തപുരം: റൂമിലേക്ക് വിളിച്ചു, മദ്യം നൽകി തന്നെപീഡിപ്പിച്ചതായി നടനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതി.സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി പ്ലസ്ടുവിന് പഠിക്കുമ്പോൾ കോഴിക്കോട് വെച്ച് ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പറയുന്നത്. ബെംഗളൂരു...

Article
സിദ്ധീഖ് ക്രൂരമായി ബലാൽസംഗം ചെയ്തു

സിദ്ധീഖ് ക്രൂരമായി ബലാൽസംഗം ചെയ്തു

നടൻ സിദ്ധീഖ് തന്നെ ക്രൂരമായി ബലാൽസംഗം ചെയ്തുവെന്ന് യുവ നടി. നടിയുടെ മൊഴിയിൽ ഗുരുതര പരാമർശങ്ങൾ. അന്വേഷണ സംഘത്തിന് മുമ്പിലാണ് മൊഴി നൽകിയത്. 2016 ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക പീഡനം നടന്നത്. അന്നേ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകി. ഇതുവരെ ആരോപണങ്ങളായിരുന്നത് ഇപ്പോൾ പരാതിയാവുകയും അതിൽ അന്വേഷണത്തിലേക്ക് നീങ്ങുകയുമാണ്. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. വനിതകൾക്കായുള്ള തിരുവനന്തപുരത്തെ സഖി ഓഫീസ് ആസ്ഥാനത്ത് നടന്ന മൊഴിയെടുപ്പ് മൂന്ന്...

Article
സിനിമാക്കാരെ കൈ വിട്ട് സർക്കാർ

സിനിമാക്കാരെ കൈ വിട്ട് സർക്കാർ

തിരുവനന്തപുരരം: സിനിമാക്കാരെ കൈവിട്ട് സർക്കാർ. ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ ഉയർന്ന വെളിപ്പെടുത്തലും ആരോപണങ്ങളും അന്വേഷിക്കൽ നടപടികൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. തുടർന്ന് ഇന്ന് പൊലീസ് ആസ്ഥാനത്ത് യോഗം ചേർന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തി. ഇതുമായിബന്ധപ്പെട്ട് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക...

Article
സുരേഷ് ഗോപിക്കെതിരെ പത്രപ്രവർത്തക യൂണിയൻ

സുരേഷ് ഗോപിക്കെതിരെ പത്രപ്രവർത്തക യൂണിയൻ

: ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടാൻ എത്തിയ മാധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ കെ യു ഡബ്ല്യൂ ജെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.കേരളത്തിൽ ഏറ്റവും ചർച്ചാവിഷയമായ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം തേടാനാണ് മാധ്യമപ്രവർത്തകർ എത്തിയത്. കേന്ദ്രമന്ത്രി എന്ന നിലയിൽ മാത്രമല്ല സിനിമാ നടൻ എന്ന നിലയിലും പ്രതികരണം നൽകാൻ സുരേഷ് ഗോപി ബാധ്യസ്ഥനാണ് എന്ന് വിശ്വാസത്തോടെയാണ് മാധ്യമപ്രവർത്തകർ സമീപിച്ചത്.എന്നാൽ ആദ്യതവണ അപമര്യാദയോടെ...

Article
സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു

സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു

സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു തൃശൂർ: മുകേഷ് വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവ‍ർകത്തകരെ  സുരേഷ് ഗോപി കയ്യേറ്റം ചെയ്തു.ലൈം​ഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോ​ദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ​ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.

Article
‘അമ്മ’ പ്രസിഡൻ്റ് സ്ഥാനം മോഹൻലാൽ രാജി വച്ചു

‘അമ്മ’ പ്രസിഡൻ്റ് സ്ഥാനം മോഹൻലാൽ രാജി വച്ചു

‘ കൊച്ചി: സിനിമാ നടീനടൻമാരുടെ സംഘടനയായ അമ്മയില്‍ കൂട്ടരാജി. മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.  ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഇതോടെഅമ്മ ഭരണസമിതി പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽഅമ്മ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാലിന്റെ രാജി. ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം...