പ്രശാന്തിന് സസ്പെൻഷൻ

പ്രശാന്തിന് സസ്പെൻഷൻ

കണ്ണൂര്‍: എഡിഎമ്മിനെതിരെ ആരോപണം ഉയർത്തിയ പരിയാരം മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരൻ പ്രശാന്തിന് സസ്പെൻഷൻ. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനാണ്.

സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി.
സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷിച്ചത് ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണ്. കൂടാതെ കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കിയെന്ന് പറയുന്നത് ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളിലും ശക്തമായ നടപടിക്ക് അന്വേഷണസംഘം ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഗുരുതരമായ ചട്ടലംഘനം കണ്ടെത്തി.

Leave a Reply

Your email address will not be published.