നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. 96 വയസ്സായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ ചികിത്സയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം.1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ആണ് കോമളം അഭിനയിച്ച ശ്രദ്ധേയമായ സിനിമ. പ്രേംനസീറിന്റെ ആദ്യ നായികയെന്നാണ് നെയ്യാറ്റിന്‍കര കോമളം സിനിമാലോകത്ത് അറിയപ്പെടുന്നത്. പ്രേംനസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളമായിരുന്നു നായിക.
വനമാല എന്ന സിനിമയിലൂടെയാണ് കോമളത്തിന്റെ സിനിമയിലേക്കുള്ള പ്രവേശനം. ആത്മശാന്തി, സന്ദേഹി തുടങ്ങിയ ചലച്ചിത്രങ്ങളിലും കോമളം അഭിനയിച്ചു

Leave a Reply

Your email address will not be published.