ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി കണ്ടെത്താനായിട്ടില്ല എന്നും പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹർജികൾ തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹസാരിബാഗ്, പാറ്റ്ന എന്നിവടങ്ങളിൽ ചോദ്യപേപ്പർ ചോർന്നുവെന്നത് തെളിഞ്ഞതാണ്.
ഇത് 155 വിദ്യാർഥികളെ ബാധിച്ചേക്കാം. ക്രമക്കേട് നടത്തിയ വിദ്യാർഥികളെ തരം തിരിക്കാൻ എൻടിഎക്ക് കഴിഞ്ഞിട്ടുണ്ട്. പുനഃപരീക്ഷ നടത്തിയാൽ 24 ലക്ഷം വിദ്യാർഥികളെയാണ് ബാധിക്കുകയെന്നും കോടതി പറഞ്ഞു.
Leave a Reply