കൂറുമാറാന്‍ 100 കോടി; നാലംഗ സംഘം അന്വേഷിക്കും

കൂറുമാറാന്‍ 100 കോടി; നാലംഗ സംഘം അന്വേഷിക്കും

തിരുവനന്തപുരം: ഇടതുപക്ഷത്തെ എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് എന്‍സിപി. നാലംഗ കമ്മീഷനെ എന്‍സിപി നേതൃത്വം നിയോഗിച്ചു. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര്‍ രാജന്‍, ജോബ് കാട്ടൂര്‍ എന്നിവരാണ് കമ്മിഷന്‍ അംഗ
ആരോപണം അന്വേഷിച്ച് 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂറുമാറ്റത്തിന് എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.

ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം. ഇടതുമുന്നണിയിൽ ഇനി തോമസ് കെ തോമസിനെ സഹകരിപ്പിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും അഭിപ്രായമുള്ളവരുമുണ്ട്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്. 

Leave a Reply

Your email address will not be published.