പാലക്കാട് : പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പെട്ടിവിഷയം അടഞ്ഞ അധ്യായമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് നിയോജകമണ്ഡലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിലെ വളരെ പ്രധാനപ്പെട്ടൊരു വിഷയമാണത്. എന്നാൽ അത് മാത്രമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിക്കാട്ടുന്നത്. നീലയും കറുപ്പും ബാഗുകളിൽ കള്ളപ്പണം കടത്തിയതും
കേന്ദ്ര ഗവൺമെന്റിന്റെ കേരളത്തോടുള്ള അവഗണനയും ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമെല്ലാമാണ് ഇതുവരെ ചർച്ച ചെയ്തത്. ഇനിയും അത്തരം ജനകീയ വിഷയങ്ങളിലൂന്നിയ ചർച്ചകൾ തുടരും.
ട്രോളി ബാഗ് വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതെല്ലാം കളവാണെന്നു പാലക്കാട്ടെ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. അതിശക്തമായ തിരിച്ചടി രാഹുൽ എറ്റുവാങ്ങും. വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അതിന്റെ സൂത്രധാരൻ ഫെനി തന്നെയാണ് കള്ളപ്പണ ഇടപാടിന്റെയും ചുക്കാൻ പിടിക്കുന്നത്. ആ ഒറ്റക്കാര്യത്തിൽ നിന്നുതന്നെ ജനങ്ങൾക്ക് കള്ളപ്പണം എത്തിയിട്ടുണ്ട് എന്നതിൽ വിശ്വാസം വന്നു
Leave a Reply