കൽപ്പറ്റ: ദുരന്തഭൂമിയിൽ ഇനിയാരും ജീവനോടെയില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി. ചാഴിയാർ പുഴയിൽ തെരച്ചിൽ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കലക്‌ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം
ദുരിതാശ്വസ ക്യാംപുകൾ കുറച്ചുനാൾ കൂടി തുടരുമെന്നും എല്ലാവരെയും മികച്ച രീതിയിൽ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ എവിടെയാണ അവിടെ തന്നെ വിദ്യാഭ്യാസം ഉറപ്പാക്കും. ക്യാംപുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്‍റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണം ക്യാംപ്. മാധ്യമങ്ങൾ ക്യാംപുകളിലേക്ക് പ്രവേശിക്കരുത്. ആരെയെങ്കിലും കാണണമെങ്കിൽ മാധ്യമങ്ങളെ പുറത്തുവച്ച് കാണാം. ക്യാംപിന് പുറത്ത് ഒരു റിസപ്ഷന്‍ ഉണ്ടാക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Reply