കാലിക്കറ്റ് സർവ്വകലാശാലയിൽ മൊബിലിറ്റി ഹബ്ബ് വരുന്നൂ

കാലിക്കറ്റ് സർവ്വകലാശാലയിൽ മൊബിലിറ്റി ഹബ്ബ് വരുന്നൂ

പദ്ധതി നിർദ്ദേശം നൽകി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :കാലിക്കറ്റ് സ ർവ്വകലാശാ ലയിൽ മൊബി ലിറ്റി ഹബ്ബ്സ്ഥാപിക്കുന്നതി ന് ആക് ഷൻ കമ്മറ്റി പദ്ധതി നിർദ്ദേശം വിസിയ്ക്ക്നൽ കി.എൻ എച്ച് നിർമ്മാണ ത്തെ തുടർന്ന് കലിക്കറ്റ് യൂ ണിവേഴ്സിറ്റി കാമ്പസിലെ ത്തുന്നവരും പരിസര പഞ്ചാ യത്തിലുള്ളവരുമായ ആയി രകണക്കിന് യാത്രക്കാർ നേ രിടുന്ന രൂക്ഷമായ യാത്രാ പ്ര ശ്നം പരിഹരിക്കുന്നതിനായ് പൊതുസമൂഹത്തിനു കൂടെ ഗുണകരമാകുന്ന രീതിയിൽ മൊബിലിറ്റി ഹബ്ബ് സ്ഥാപി ക്കണമെന്നാണ് ആവശ്യം. പരിസരപഞ്ചായത്തുകളായ തേഞ്ഞിപ്പലം,പള്ളിക്കൽ,ചേലേമ്പറ,വള്ളിക്കുന്ന് പെരു വള്ളൂർ , മൂന്നിയൂർ എന്നിവ യുൾപ്പെടുന്ന വള്ളിക്കുന്ന് നിയോജകമണ്ഡലത്തിന് പുറമെവേണ്ടര,കൊണ്ടോട്ടി,തിരുരങ്ങാടി, നിയമസഭാ മണ്ഡലങ്ങളിലുള്ളവർക്കും പ്രധാന ട്രാൻസിറ്റ് ഹബ്ബായ് മാറുന്ന രീതിയിലായിരിക്ക ണം.യൂണിവേഴ്സിറ്റി കാമ്പ സിൽ നിന്നും സമീപപ്രദേശ ങ്ങളിലേക്ക് ഷട്ടിൽസർവ്വീസ് നടത്തുന്ന നിരവധി ബസ്സു കൾക്ക് ട്രാൻസിറ്റ് കേന്ദ്രമാ കുന്നതോടൊപ്പം എൻ എച്ച് വഴി പോകുന്ന എല്ലാ ദീർഘ ദൂര ബസ്സുകൾക്കും കയറി യിറങ്ങാനുള്ള സൗകര്യം ഉ ണ്ടായിരിക്കണം.ഓട്ടോ ടാ ക്സി സ്റ്റാൻ്റ്,പോലീസ് ഓട്ട് പോസ്റ്റ്,വെയ്റ്റിംഗ്റൂം, വാഷ്‌ റൂം,ക്ലോക്ക്റൂം, യാത്രക്കാർ ‘ക്കുള്ള ഇരിപ്പിടങ്ങൾ തുട ങ്ങി എല്ലാ ആധുനിക സൗ കര്യങ്ങളോടും കൂടിയ മൊ ബിലിറ്റി ഹബ്ബായിരിക്കണം രൂപകല്പന ചെയ്യേണ്ടതെന്ന് നിർദ്ദേശത്തിൽ വ്യക്തമാ ക്കിയിട്ടുണ്ട്.സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ.പി രവീന്ദ്രന് ആക്‌ഷൻ കമ്മറ്റി ചെയർമാൻ പി.കെ. പ്രദീപ്മേനോൻ,കൺവീനർ അഡ്വ.കെ.ടി.വിനോദ്കുമാർ എന്നിവർ ചേർന്നാണ് പദ്ധ തി നിർദ്ദേശംനല്കിയത്.

Leave a Reply

Your email address will not be published.