കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ചു. ആന ഇടഞ്ഞതിന് പിന്നാലെ തിക്കിലും തിരക്കിലുംപെട്ട് 5 പേരുടെ നില ഗുരുതരം. 30ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എത്തിച്ച ആനകളാണ് ഇടഞ്ഞത്. എഴുന്നള്ളത്തിനായി നെറ്റിപ്പട്ടം കെട്ടി ആനകളെ ഒരുക്കുന്നതിനിടെയാണ് സംഭവം. ക്ഷേത്രത്തില്‍ വെടിക്കെട്ട് തുടങ്ങിയതിന് പിന്നാലെ ഓരാന അക്രമസക്തനായി മറ്റൊരു ആനയെ കുത്തി.ഇതോടെ രണ്ടാനകളും വിരണ്ടോടുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. രണ്ട് ആനകളെയും തളച്ചതായാണ് വിവരം.
Leave a Reply