കോഴിക്കോട് : ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുതെന്ന് മനാഫ്. ഇനി വിവാദത്തിനില്ല, എന്നും അർജുന്റെ കുടുംബത്തിനൊപ്പമാണ്. നിസാരകാര്യങ്ങളിലാണ് ഇപ്പോൾ വിവാദം നടക്കുന്നത്. ഇന്നത്തോട് കൂടി വിവാദം അവസാനിപ്പിക്കണമെന്നും മനാഫ്.
കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. അത് മോശമായിപ്പോയെങ്കിൽ അര്ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു.
അർജുന് വേണ്ടിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. ചില മാധ്യമപ്രവർത്തകരുടെ ഉപദേശം മൂലമായിരുന്നു അത്. ഏറ്റവും വേഗത്തിൽ അർജുൻ വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ ആയിരുന്നു അത്. അർജുനെ കിട്ടിയ ശേഷം ആ യൂട്യൂബ് ചാനൽ ഉപയോഗിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു.
അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല. ഒരു അഞ്ച് പൈസ ആരോടും വാങ്ങിയിട്ടില്ല. ഒരുറുപ്പിക വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം. തന്റെ അക്കൗണ്ടുകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും മനാഫ് പറഞ്ഞു. പലരും തനിക്ക് പണം വച്ച് നീട്ടിയെങ്കിലും ആരോടും താന്‍ ഒരു പണവും പറ്റിയിട്ടില്ല.
യൂട്യൂബ് ചാനലില്‍ അര്‍ജുന്റെ ഫോട്ടോ വച്ചതാണ് അവരുടെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കിയത്. തുടര്‍ന്ന് യൂട്യൂബില്‍ നിന്ന് അവന്റെ ഫോട്ടോ മാറ്റിയെന്നും മനാഫ്
വ്യക്തിപരമായ നേട്ടങ്ങൾക്കായി മനാഫ് അർജുനെ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും അർജുന്റെ കുടുംബം ബുധനാഴ്ച പത്രസമ്മേളനത്തിലൂടെ മനാഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് കുടുംബത്തിനെതിരെ വൻ സൈബർ ആക്രമണം ആണ് നടന്നത്.
എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം മനാഫിനെ തള്ളിപ്പറയുകയാണെന്ന് സൈബറിടത്തില്‍ അധിക്ഷേപമുണ്ടായിരുന്നു. സൈബര്‍ അധിക്ഷേപം രൂക്ഷമായതോടെയാണ് അര്‍ജുന്റെ കുടുംബം വ്യാഴാഴ്ച പൊലീസിനെ സമീപിച്ചത്.
Leave a Reply