ചീഫ് മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതി

ചീഫ് മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതി

കൊച്ചി: വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതിയില്‍ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റില്‍. രുചിത് മോൻ ആണ്പ്ര ത്യേക അന്വേഷണസംഘം പിടികൂടിയത്. കാക്കനാട്ടെ ഫ്ലാറ്റില്‍ വെച്ച്‌ രുചിത് മോൻ പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതി.

2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published.