മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു

മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു

എറണാകുളം പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടൻ തൊട്ടിൽ ജോമോൻ്റെ വീട്ടുമുറ്റത്തേക്ക് ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ മണ്ണിടിഞ്ഞു വീണു.
      രാത്രി 10.30 ന്  ഉദ്ദേശം 40 അടി ഉയരത്തിൽ നിന്നും മണ്ണും കല്ലും ഇടിഞ്ഞ്  വീട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടികൾ പഠിച്ചു കൊണ്ടിരുന്ന മുറിയിലേക്കാണ് മണ്ണും കല്ലും പതിച്ചതെങ്കിലും ആർക്കും പരിക്കില്ല. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷ’ൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ സതീഷ് ചന്ദ്രൻ ,വി.വൈ .ഷമീർ ,അരവിന്ദ് കൃഷണൻ, ആർ.രതീഷ്., വി.പി.ഗഫൂർ ,സുനിൽ കുമാർ എന്നിവരും നാട്ടുകാരും ചേർന്ന് വീട്ടിലെ ആവശ്യ സാധനങ്ങൾ വീണ്ടെടുത്ത ശേഷം കുടുംബത്തെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക്  മാറ്റി.ജോമോൻ മാത്യു, ഭാര്യ സൗമ്യ മക്കളായ ‘അൽന ജോമോൻ (17), ആൽബിൻ (10) എന്നിവരെയാണ് മാറ്റി പാർപിച്ചത്. ലൈഫ് പദ്ധതി പ്രകാരം നിർമിച്ച വീടാണ് .

Leave a Reply

Your email address will not be published.