വീണ്ടും ഉരുൾപൊട്ടൽ? : ബെയിലി പാലം നിർമ്മാണം നിർത്തി
ബെയിലി പാലം നിർമ്മാണം നിർത്തി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തിയിരുന്നു. എന്നാൽ പുഴയുടെ ഒഴുക്ക് കാരണം നിർത്തി വച്ചു. വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായി എന്ന റിപ്പോർട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാമഗ്രികൾ ‘ എത്തിയത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിച്ചത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിച്ചത്
Leave a Reply