തിരുവനന്തപുരം: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം.
കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നു ലാൽ വർഗീസ് കൽപകവാടി. 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു.
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ്റെ മകനാണ് ലാൽ വർഗീസ് കൽപകവാടി. ഇന്ദിരാഗാസിയോടും കെ. കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോൺഗ്രസുകാരനാക്കുന്നത്. കർഷകരോടും കാർഷിക വൃത്തിയോടുമുള്ള താത്പര്യത്താൽ പാർട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി പ്രവർത്തിച്ചുവരികയായിരുന്നു

Leave a Reply