പണിമുടക്ക് ബന്ദിന് സമാനം

പണിമുടക്ക് ബന്ദിന് സമാനം

തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനം. കെ എസ് ആർടിസി വരെ ഓടുന്നില്ല.
ബുധനാഴ്ച രാത്രി 12 മണിയോടെ ആരംഭിച്ച് 24 മണിക്കൂർ സമയത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഭരണ, പ്രതിപക്ഷ യൂണിയനുകൾ പ്രത്യേകമായാണ് പണിമുടക്ക് നടത്തുന്നത്. കെഎസ്ആർടിസി, സ്കൂളുകൾ, ബാങ്ക് , സർക്കാർ ഓഫിസുകൾ എന്നിവയെയെല്ലാം പണിമുടക്ക് ബാധിച്ചു.
കെഎസ്ആർടിസി ബസ് ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. അതു കൊണ്ടു തന്നെ സ്വകാര്യ വാഹനങ്ങൾ മാത്രമേ റോഡിലിറങ്ങുന്നുള്ളൂ.

പണിമുടക്കിൽ പങ്കെടുക്കില്ലെന്നും ബസുകൾ സർവീസ് നടത്തുമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരേ ജീവനക്കാരുടെ യൂണിയൻ രംഗത്തെത്തിയിരുന്നു.പണിമുടക്ക് സംബന്ധിച്ച നോട്ടീസ് നേരത്തേ തന്നെ നൽകിയിട്ടുള്ളതാണെന്നാണ് യൂണിയനുകൾ വ്യക്തമാക്കി.ഇതു പ്രകാരം ആർസിസി, മെഡിക്കൽ കോളെജ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒഴികെയുള്ള ബസ് സർവീസുകളെല്ലാം മുടക്കി.

Leave a Reply

Your email address will not be published.