കൊച്ചി: കുറുവ സംഘത്തിലെ അംഗമെന്ന സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയി. എറണാകുളം കുണ്ടന്നൂരില്‍ വച്ച് കൈവിലങ്ങോടെയാണ് പ്രതി രക്ഷപ്പെട്ടത്. തമിഴ്നാട് സ്വദേശി സന്തോഷാണ് ചാടിപ്പോയത്. പ്രതിക്കായി എറണാകുളത്ത് പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്.
ആലപ്പുഴയിലും എറണാകുളത്തും ഭീതി വിതയ്ക്കുന്ന കുറുവ സംഘത്തെ പിടികൂടാൻ പൊലീസ് രാത്രി പരിശോധന കർശനമാക്കിയിരുന്നു. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പറവൂരില്‍ പരിശോധന നടന്നു.
ആലപ്പുഴയില്‍ കഴിഞ്ഞ മാസം 28ന് മണ്ണഞ്ചേരിയില്‍ മോഷണ ശ്രമം നടത്തിയ സംഘം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കവർച്ച നടത്തുകയും കഴിഞ്ഞ ദിവസം ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കവർച്ചകള്‍ക്ക് പിന്നില്‍ കുറുവ സംഘമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കവർച്ച തുടർക്കഥ ആയതോടെ ജനങ്ങള്‍ ഭീതിയിലാണ്.
Leave a Reply