‘തിരുവനന്തപുരം: കെ എസ് ആർ ടി സി യുടെ ചലോ ആപ് പ്രവർത്തിച്ചു തുടങ്ങി. ബസ് പുറപ്പെട്ടോ? നിലവിൽ എവിടെ എത്തി തുടങ്ങിയ വിവരങ്ങളെല്ലാം കെഎസ്ആർടിസി
ചലോ ആപ്പിൽ അറിയാം.
. ഇതേ ആപ്പിലൂടെ യുപിഐ, എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, ചലോ പേ വാലറ്റ് എന്നിവ ഉപയോഗിച്ച് ടിക്കറ്റും ബുക്ക് ചെയ്യാം. ബസുകളിലുള്ള ചലോ ആപ് മെഷീനിലും എടിഎം, യുപിഐ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ് ചലോ ആപ്. ബസിന്റെ തത്സമയ ലൊക്കേഷൻ കണ്ടെത്താനാണ് നിലവിൽ കഴിയുക. ഭാവിയിൽ സീറ്റ് ലഭ്യതയടക്കം കണ്ടെത്തി ബുക്കിങ് സാധ്യമാക്കാനാകും. തിരുവനന്തപുരത്താണ് ആപ്പിന്റെ സേവനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരിക്കുന്നത്. നഗരത്തിലെ സിറ്റി സർക്കുലർ ബസ് മുതൽ നഗരിലെത്തുന്ന ദീർഘദൂര സർവീസുകളുടെയും വിവരം ആപ്പിൽ ലഭിക്കും. കനകക്കുന്നിലെ പ്രദർശന വേദിയിലെ കെഎസ്ആർടിസി ഐടി സെല്ലിന്റെയും ബജറ്റ് ടൂറിസത്തിന്റെയും സ്റ്റാളിലാണ് ചലോ ആപ് മുതലുള്ള കെഎസ്ആർടിസിയുടെ ഓൺലൈൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നത്.
കെഎസ്ആർടിസി നോഡൽ ഓഫീസർ സതീഷ് കുമാർ, ഐടി വിഭാഗം ഡെപ്യൂട്ടി മാനേജർ ആര്യ വിജയൻ, രഞ്ജിത് തുടങ്ങിയവരാണ് കെഎസ്ആർടിസി സേവനങ്ങളെ പരിചയപ്പെടുത്തുന്നത്.
Leave a Reply