കൃഷ്ണദാസിന്റെ അധിക്ഷേപ പരാമർശം:പ്രതികരണവുമായി സിപിഎം നേതാക്കൾ

കൃഷ്ണദാസിന്റെ അധിക്ഷേപ പരാമർശം:പ്രതികരണവുമായി സിപിഎം നേതാക്കൾ

പാലക്കാട്: സി.പി.എം. നേതാവ് എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും, സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലനും പി.പി.കെ. ശ്രീമതിയും .

‘സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമർശനത്തിന് അടിസ്ഥാനമെന്ന്’ എം.വി. ഗോവിന്ദൻ വ്യക്തമാക്കി. നല്ല വിമർശനങ്ങൾക്ക് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്ര ശക്തമായ വിമർശനവും സുന്ദരമായ ഭാഷ ഉപയോഗിച്ച് നടത്താൻ സാധിക്കുമെന്നും. മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയിൽ തന്നെയാണ് മാധ്യമങ്ങൾക്ക് വിമർശനമുണ്ടായത്. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾക്ക് നിങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഓരോ പദപ്രയോഗങ്ങളാണ് ഇതൊക്കെയെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

‘മാധ്യമങ്ങളെ ഇറച്ചിക്കടയുടെ മുന്നിലെ പട്ടികളോട് ‘ഉപമിച്ച സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസിന്റെ പരാമർശത്തെ ന്യായീകരിക്കുകയാണ് എ.കെ ബാലൻ ചെയ്തത്. നിരന്തരമായി മാധ്യമങ്ങൾ ഇടതു പക്ഷത്തെ കുറ്റം പറയുന്നു‌ണ്ടെന്നും അതിൽ പ്രകോപിതനായാണ് അദ്ദേഹം പ്രതികരിച്ചതെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ ശൈലിയായി അതിനെ കണ്ടാൽ മതി. മാധ്യമങ്ങൾ പ്രകോപിപ്പിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ലെന്നും എ.കെ ബാലൻ പറഞ്ഞു.

എന്നാൽ, മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചതിൽ കൃഷ്ണദാസിനെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ. ശ്രീമതി. കൃഷ്ണദാസ് അങ്ങനെ പറയരുതായിരുന്നുവെന്നാണ് പാർട്ടിയുടെ നിലപാട്. ഒരാളെയും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കരുതെന്നും പി.കെ.ശ്രീമതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.