ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചു. നാല വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ പരിഗണിച്ചേക്കും.
കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നല്‍കിയ പരാതി പൊലീസിനു കൈമാറുകയായിരുന്നു. കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയത്.

Leave a Reply