കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ 23ന്

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ 23ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഒഴിവുവന്ന കേരളത്തിലെ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ മണ്ഡലം, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ പ്രഖ്യാപിച്ചത്.
വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന് (ശനിയാഴ്ച) വോട്ടെണ്ണൽ നടക്കും.

വൈകാതെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന സൂചനയാണ് കോൺഗ്രസും സിപിഎമ്മും നൽകുന്നത്. സിപിഎമ്മിൻ്റെ സ്ഥാനാർഥി പ്രഖ്യാപനവും വൈകാതെയുണ്ടാകും. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയാകും സ്ഥാനാർഥി. പാലാക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. ചേലക്കരയിൽ രമ്യ ഹരിദാസ് സ്ഥാനാർഥിയാകാനുള്ള സാധ്യതകളാണ് കോൺഗ്രസിൽ നിന്നും പുറത്തുവരുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായിരുന്ന ഷാഫി പറമ്പിലും ചേലക്കര എംഎൽഎയും സിപിഎം മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും വിജയിച്ച് ലോക്സഭയിൽ എത്തിയതോടെയാണ് ഇരു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്ബറേലി, വയനാട് എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്ക് ജയിച്ച് രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Leave a Reply

Your email address will not be published.