കണ്ണൂർ: കെൽട്രോണിനെ കാലോചിതമായി നവീകരിക്കാനായി 395 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ് ആക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കാൻ കെൽട്രോണിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്ല്യാശ്ശേരിയിലെ കണ്ണൂർ കെൽട്രോൺ കോംപണന്റ് കോപ്ലക്സ് ലിമിറ്റഡിൽ (കെസിസിഎൽ) ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് പ്രൊഡക്ഷൻ കമ്പനിയായ കെൽട്രോൺ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം തുടങ്ങുന്നതെന്നത് എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി.
ആദ്യത്തെ ഡിജിറ്റൽ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ പദ്ധതിയിൽ കെൽട്രോണുമായി സഹകരിച്ച ഐഎസ്ആർഒക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
42 കോടി രൂപ ചെലവഴിച്ചാണ് സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നത്.
നമ്മുടെ നാടിനെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ് ആക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് നിലവിലുള്ള ഉത്പാദന ശേഷി വിപുലീകരിക്കണം. ഉത്പാദന ഉപാധികൾ നവീകരിക്കണം. അതിനെല്ലാം സഹായകമാവും വിധത്തിൽ ആയിരം കോടിയുടെ അധിക നിക്ഷേപം ഇലക്ട്രോണിക്സ് മേഖലയിൽ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കെൽട്രോണിന്റെ കരകുളം യൂനിറ്റിനെ പവർ ഇലക്ട്രോണിക്സിന്റെ ഭാഗമാക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ്. കേരളത്തെ ഇലക്ട്രോണിക് ഹബാക്കി മാറ്റുന്നതിന്റെ ഭാഗമായി ദേശീയപാതകളെ ബന്ധിപ്പിച്ച് ഐടി കൊറിഡോർ ഒരുക്കുന്നതിന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആമ്പല്ലൂരിൽ ഇലക്ട്രോണിക്സ് ഹാർഡ്വെയർ മാനുഫാക്ചറിംഗ് പാർക്ക് സ്ഥാപിക്കുകയാണ്. കേരളത്തിൽ നിലവിലുള്ള ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് കമ്പനികൾക്ക് സഹായകമാവും വിധം ഇലക്ട്രോണിക്സ് കോംപണൻറ്സ് ഇക്കോസിസ്റ്റം രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. ഇതിനായി ചെറുകിട മാനുഫാക്ചറിംഗ് ക്ലസ്റ്ററും ടെസ്റ്റിംഗ് സൗകര്യവും ലാബുകളും ടൂൾ റൂമുകളും ഒരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെസിസിഎൽ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പ്ലാൻറിന്റെ പ്രവർത്തനം നോക്കികണ്ടു.
ഉദ്ഘാടന ചടങ്ങിൽ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. കെൽട്രോൺ ചെയർമാൻ എൻ. നാരായണ മൂർത്തി പദ്ധതി വിശദീകരിച്ചു. മുൻ മന്ത്രി ഇ പി ജയരാജൻ വിശിഷ്ടാതിഥിയായി. എം വിജിൻ എം എൽ എ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെസിസിഎൽ എം ഡി കെ ജി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
FlashNews:
എ എ ഡബ്ല്യു കെ യുടെപ്രവർത്തനം മാതൃകാപരം -മന്ത്രി വി.അബ്ദുറഹ്മാൻ
കലാലയങ്ങളിൽ ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കം കുറിച്ച് ഓയിസ്ക ഇന്റർനാഷണൽ തിരൂർ ചാപ്റ്റർ
‘ആരാധകർക്കു മുൻപിലെ നിഷ്കളങ്ക മുഖമല്ല ധനുഷിന്’
പ്രവാസികൾ നാടിന്റെ നട്ടെല്ല്: ജുനൈദ് കൈപ്പാണി
ജുനൈദ് കൈപ്പാണിയുടെ’സംതൃപ്ത ജീവിതംമാർഗവും ദർശനവും’കവർ പ്രകാശനം ചെയ്തു
ഷാർജ പുസ്തകമേള മാനവികതയുടെആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില് കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
കെൽട്രോൺ നവീകരണത്തിനായി 395 കോടിയുടെ മാസ്റ്റർ പ്ലാൻ: മുഖ്യമന്ത്രി
Article details
Likes:
Author:
Date:
October 1, 2024October 1, 2024
Categories:
Leave a Reply