കീരിക്കാടൻ ജോസ് ഓർമയായി

കീരിക്കാടൻ ജോസ് ഓർമയായി

തിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിന് ജീവൻ നൽകിയ ജനപ്രിയ നടൻ മോഹൻരാജ് വ്യാഴാഴ്ച അന്തരിച്ചു. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.
1989 ലെ ക്ലാസിക് ചിത്രമായ ‘കിരീടം’ പുറത്തിറങ്ങിയതിന് ശേഷം മോളിവുഡിലെ സ്റ്റീരിയോടൈപ്പിക്കൽ വില്ലനായിരുന്നു. സിനിമയിലെ ഒരു പ്രാദേശിക ഗുണ്ടയായ ‘കീരിക്കാടൻ ജോസ്’ അദ്ദേഹത്തിൻ്റെ കരിയർ ഉയർത്തി.

കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് മോഹൻരാജിന്റെ തുടക്കം.  1988 ൽ മലയാള സിനിമയിൽ എത്തിയ മോഹന്‍ രാജ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി 35ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. ഹലോ എന്ന മോഹൻലാൽ ചിത്രത്തിൽ ഹാസ്യതാരമായും മോഹൻ രാജ് പ്രത്യക്ഷപ്പെട്ടു. 2015ല്‍ ചിറകൊടിഞ്ഞ കിനാക്കളിലും  2022ല്‍ മമ്മൂട്ടിയുടെ റോഷാക്കിലും വേഷമിട്ടു. 
ഉഷയാണ് ഭാര്യ.  അദ്ദേഹം ഇന്ത്യാ ഗവൺമെൻ്റിൻ്റെ എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻ്റ് ഓഫീസറായിരുന്നു.

Leave a Reply

Your email address will not be published.