കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉറച്ച് കാന്തപുരം വിഭാഗ. മുഖ്യമന്ത്രി മുസ്ലീം വിരോധിയല്ലെന്നും അവർ വ്യക്തമാക്കി.
ഖലീഫ ഭരണത്തെ അവഹേളിച്ചു എന്ന ജമാഅത്തെ ഇസ്ലാമി ആരോപണത്തിനെതിരെയാണ് കാന്തപുരം സുന്നി വിഭാഗം പ്രതികരിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനെ മുസ്ലിം വിരോധിയായി ചിത്രീകരിക്കരുതെന്ന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമര്‍ശം ഖലീഫമാരുടെ ഭരണം മോശമാണെന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് അദ്ദേഹം മുസ്ലിം വിരോധിയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടന്നത്. അതിന് പിന്നില്‍ താത്ക്കാലിക രാഷ്ട്രീയ ലാഭമാണെന്നും മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി വ്യക്തമാക്കി.
Leave a Reply