കമല- ട്രംപ് പോരാട്ടം കനക്കും

കമല- ട്രംപ് പോരാട്ടം കനക്കും

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച്.ഇരുവരും തമ്മിലുള്ള ശക്തമായ പോരാട്ടത്തെ സൂചിപ്പിക്കുന്ന സർവേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഏറ്റവും ഒടുവിൽ വന്ന സർവേകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് നേരിയ മേൽക്കൈ മാത്രം ആണ് നേടാനായത്. അഭിപ്രായ സര്‍വേകളില്‍ തിരിച്ചടി നേരിട്ടിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ്പ് ഇപ്പോൾ നില മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ബൈഡന്റെ പകരക്കാരിയായി കമല സ്ഥാനാര്‍ത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സര്‍വേകളില്‍ തിരിച്ചടി നേരിട്ടിരുന്ന മുന്‍ പ്രസിഡന്റ് ഇപ്പോള്‍ മുന്നേറുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സര്‍വെ ഫലം ചൂണ്ടികാട്ടുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കും  ഡൊമാക്രാറ്റ് സ്ഥാനാര്‍ഥിക്കും 48 ശതമാനം വീതമാണ് വോട്ട് ലഭിച്ചിരിക്കുന്നത്.

എബിസി ന്യൂസ്, സിബിഎസ് ന്യൂസ് എന്നിവ സംഘടപ്പിച്ച രണ്ട് സുപ്രധാന സർവേകളിലും കമല ഹാരിസിന് മുൻതൂക്കമുണ്ട്. എബിസി ന്യൂസ് സർവേയിൽ ഡൊണാൾഡ് ട്രംപിനെക്കാൾ നാല് ശതമാനം പേരുടെ അധിക പിന്തുണയാണ് കമലയ്ക്ക് കിട്ടിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനോട് അടുത്തിരിക്കെ ഈ ലീഡ് നില നിർണായകം തന്നെയാണ്.

എബിസി സർവേയിൽ കമല ഹാരിസിന് ആകെ 51 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. എന്നാൽ ഡൊണാൾഡ് ട്രംപിനെ 47 ശതമാനം പേർ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. സിബിഎസ് സർവേയിൽ ഈ ലീഡ് നിലയിൽ കുറവുണ്ടെങ്കിലും കമല തന്നെയാണ് മുന്നിൽ. ഇവിടെ കമല ഹാരിസിനെ പിന്തുണയ്ക്കുന്നത് 50 ശതമാനം പേരാണ്. ട്രംപിനാവട്ടെ 49 ശതമാനം പോയിന്റ് ആണുള്ളത്.

ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്ന കമല ക്യാമ്പിനെ സംബന്ധിച്ചടുത്തോളം ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സര്‍വെ ഫലം.

Leave a Reply

Your email address will not be published.