തെളിവെടുപ്പ് ഇന്ന്

തെളിവെടുപ്പ് ഇന്ന്

തിരുവനന്തപുരം: കഠിനംകുളം കൊലക്കേസിലെ
തെളിവെടുപ്പ് ഇന്ന് നടക്കും. തെളിവെടുപ്പിനായി പ്രതിയായ ജോണ്‍സണെ തിരുവനന്തപുരത്തെത്തിച്ചു.
വിഷം കഴിച്ചതിനെ തുടര്‍ന്ന് ജോണ്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ജോണ്‍സണ്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം സുഹൃത്തായ ആതിരയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ചിങ്ങവനം പൊലീസ് കഴിഞ്ഞ ദിവസമാണ് ജോണ്‍സണെ കസ്റ്റഡിയിലെടുത്തത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published.