കടലുണ്ടി  ദുരന്തത്തിന്​ 23 വർഷം; കാരണങ്ങൾ ഇന്നും ദുരൂഹം

കടലുണ്ടി ദുരന്തത്തിന്​ 23 വർഷം; കാരണങ്ങൾ ഇന്നും ദുരൂഹം

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി : കേരളത്തെ നടുക്കിയ കടലുണ്ടി ട്രൈൻ ൻ ദുരന്തത്തിന് ഇന്ന് 23 വർഷം . കാരണങ്ങൾ ഇന്നും ദുരൂഹതയായി തുടരുന്നു.

ട്രൈയി​ൻ ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്ന ദു​ര​ന്ത​ങ്ങ​ളു​ടെ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.

52 പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ക​ട​ലു​ണ്ടി ട്രെ​യി​ൻ ദു​ര​ന്ത​ത്തെ ക്കു​റി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് 23 വ​ർ​ഷ​മാ​യി​ട്ടും ദു​ര​ന്ത​കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​യാ​തെ റെ​യി​ൽ​വേ ഇ​രു​ട്ടി​ൽ ഇന്നും ത​പ്പു​കയാണ്.

കോരിചൊരിയുന്ന മഴയത്ത് 2001 ജൂ​ൺ 22 വൈ​കു​ന്നേ​രം അ​ഞ്ച​ര​ക്കു​ശേ​ഷ​മാ​യി​രു​ന്നു ക​ട​ലു​ണ്ടി പുഴയിലേക്ക് മദ്രാസ്സ് മെയിൽ കൂപ്പ് കൂത്ത് കയായിരുന്നു .

കു​തി​ച്ചു​വ​ന്ന ട്രെ​യി​ൻ പ്ര​ക​മ്പ​നം കൊ​ള്ളി​ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ ക​ട​ലു​ണ്ടി പു​ഴ​യി​ലേ​ക്ക് വീ​ണത് 52 പേരുടെ ജീവനുമായിട്ടായിരുന്നു.

പി​ൻ​ഭാ​ഗ​ത്തെ അ​ഞ്ച്​ കോ​ച്ചു​ക​ൾ പാ​ള​ത്തി​ൽ നി​ന്ന് വേ​ർ​പെ​ട്ടു. ഫ​സ്റ്റ് ക്ലാ​സ് എ.​സി കോ​ച്ചു​ക​ളി​ൽ മൂ​ന്നെ​ണ്ണം ട്രാ​ക്കി​നും പു​ഴ​ക്കു​മി​ട​യി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ലും ര​ണ്ടെ​ണ്ണം പു​ഴ​യി​ൽ മു​ങ്ങി​യ​നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​തി​ൽ സ്ത്രീ​ക​ളു​ടെ ഒ​രു ബോ​ഗി​യും ര​ണ്ടാ​മ​ത്തേ​ത് ജ​ന​റ​ൽ കോ​ച്ചു​മാ​യി​രു​ന്നു. മ​ഴ പെ​യ്ത​തോ​ടെ വെ​ള്ള​ത്തി​ൽ താ​ഴ്ന്നു കി​ട​ന്ന കോ​ച്ചി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്ത​ൽ ശ്ര​മ​ക​ര​മാ​യി​രു​ന്നു. എ​ന്നി​ട്ടും ബോ​ഗി​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ച് ഒ​ട്ടേ​റെ പേ​രെ ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്ക് ക​ഴി​ഞ്ഞു.

സ്വ​ന്തം ജീ​വ​ൻ പ​ണ​യം​വെ​ച്ച് നാ​ടു മു​ഴു​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​തോ​ടെ മ​ര​ണം 52ൽ ​ഒ​തു​ങ്ങി. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ര​ട​ക്കം 225ഓ​ളം യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു.

ക​ട​ലു​ണ്ടി പാ​ലം ത​ക​ർ​ന്ന​തോ​ടെ ഷൊ​ർ​ണൂ​ർ -മം​ഗ​ളൂ​രു റൂ​ട്ടി​ൽ മാ​സ​ങ്ങ​ളോ​ളം ട്രെ​യി​ൻ ഗ​താ​ഗ​തം മു​ട​ങ്ങി. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത റെ​യി​ൽ​വേ, കോ​ച്ചു​ക​ളു​ടെ ത​ക​രാ​ർ മൂ​ലം സം​ഭ​വി​ച്ച അ​പ​ക​ട​മ​ല്ല എ​ന്ന വാ​ദ​മാ​ണ് മു​ന്നോ​ട്ടു​െ​വ​ച്ച​ത്.

പാ​ല​ത്തി​ന്റെ തൂ​ൺ ത​ക​ർ​ന്ന​താ​ണ് ബോ​ഗി​ക​ൾ പാ​ളം​തെ​റ്റി മ​റി​യാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു റെ​യി​ൽ​വേ​യു​ടെ ക​ണ്ടെ​ത്ത​ൽ.

ഇ​തി​നു പി​ന്നാ​ലെ കോ​ടി​ക​ൾ മു​ട​ക്കി പു​തി​യ പാ​ലം നി​ർ​മി​ച്ചു.

ട്രാ​ക്കു​ക​ളും പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടെ സു​ര​ക്ഷി​ത​ത്വം പ​രി​ശോ​ധി​ക്കു​ന്ന റെ​യി​ൽ​വേ സേ​ഫ്റ്റി ക​മീ​ഷ​ണ​ർ ദു​ര​ന്ത​ത്തി​ന് ര​ണ്ടാ​ഴ്ച മു​മ്പ് പ​രി​ശോ​ധ​ന ന​ട​ത്തി പോ​യ​താ​ണെ​ന്നി​രി​ക്കെ റെ​യി​ൽ​വേ​യു​ടെ ക​ണ്ടെ​ത്ത​ൽ ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ടു.

ഇ​തോ​ടെ ച​രി​ത്ര​കാ​ര​ൻ ഡോ. ​എം. ഗം​ഗാ​ധ​ര​ൻ, ക​വി സി​വി​ക് ച​ന്ദ്ര​ൻ, യു. ​ക​ലാ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മി​നെ ദു​ര​ന്ത​കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി നി​യോ​ഗി​ച്ചു.

ര​ക്ഷ​പ്പെ​ട്ട യാ​ത്ര​ക്കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബോ​ഗി​ക​ളു​ടെ ത​ക​രാ​റാ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് ക​മ്മി​റ്റി ക​ണ്ടെ​ത്തി.

കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ടു​മ്പോ​ൾ ബോ​ഗി​ക​ളി​ൽ​നി​ന്നു​ണ്ടാ​യ വ​ൻ ശ​ബ്ദം മൂ​ലം യാ​ത്ര​ക്കാ​ർ കൂ​ട്ട​മാ​യി നി​ല​വി​ളി​ച്ച കാ​ര്യം ര​ക്ഷ​പ്പെ​ട്ട​വ​ർ ക​മ്മി​റ്റി​ക്ക് മൊ​ഴി കൊ​ടു​ത്തി​രു​ന്നു.

ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് റെ​യി​ൽ​വേ​ക്ക് കൈ​മാ​റി​യെ​ങ്കി​ലും അ​ത് അ​വ​ഗ​ണി​ച്ചു. ദു​ര​ന്ത​കാ​ര​ണം റെ​യി​ൽ​വേ​യു​ടെ വീ​ഴ്ച​യാ​ണെ​ന്ന് സി.​എ.​ജി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തു​സം​ബ​ന്ധി​ച്ച് ലോ​ക്സ​ഭ ച​ർ​ച്ച ചെ​യ്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ന്ന​ത്തെ റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി ഒ. ​രാ​ജ​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട 52 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​മ​മാ​ത്ര ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ച​പ്പോ​ൾ പ​രി​ക്കേ​റ്റ 225 പേ​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ഒ​ന്നും കി​ട്ടി​യി​ല്ല.

പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ മ​രി​ച്ച യു​വാ​വി​നും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​വും ജ​ല​രേ​ഖ​യാ​യി.

കാലം ഏറെ കടന്ന് പോയിരിക്കുന്നു കടലുണ്ടി പുഴയും പക്ഷെ ദുരന്തത്തിൽ നിന്ന് മോചിതരാവാത്ത ഓർമ്മകളുമായി ജീവിക്കു ഒരു കൂട്ടരുണ്ട് 52 പേരെ നഷ്ടപെട്ട ഹതഭാഗ്യരായ കുടുംബങ്ങൾ.

ജീവിതത്തിനും, മരണത്തിലും നടുവിൽ അകപ്പെട്ട അപകടം സൗഭവിച്ച് ദുരിതം പേറുന്നവർ അവർക്ക് ഓരോ ജൂൺ 22 രണ്ടും എന്നും കാളരാത്രി തന്നെയാണ്.

എല്ലാം സാക്ഷിയായി യാത്ര ചെയ്തവരുടെ നഷ്ടപെട്ട വസ്തുക്കൾ ഇന്നും സൂക്ഷിച്ചിരിക്കുന്ന പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ രേഖാ മുറിയും.

കാലം ഏറെ പോയാലും ദുരന്തസ്മരണ ഒരിക്കലും മറക്കില്ലന്ന ഓർമ്മപെടുത്തലുമായി.

Leave a Reply

Your email address will not be published.