തിരുവനന്തപുരം: അധ്യക്ഷപദവിയില്‍ കടിച്ചുതൂങ്ങുന്ന ആളല്ല താനെന്ന് കെ സുധാകരന്‍. ആരെയും കെപിസിസി പ്രസിഡന്റായി എഐസിസിക്ക് നിയമിക്കാം.
കെപിസിസി പ്രസിഡന്റ് പദവിയില്‍ കടിച്ചുതൂങ്ങാന്‍ താനില്ല, തനിക്ക് അത് ആഢംബരമായി കരുതി, വിട്ടുകൊടുക്കില്ല എന്ന വാശിയൊന്നുമില്ല. ആ പ്രസിഡന്റിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും. തന്റെ വലിയ സ്വപ്‌നമൊന്നുമല്ല കെപിസിസി പ്രസിഡന്റ് പദവിയും മുഖ്യമന്ത്രി പദവിയുമെന്നും കെ സുധാകരന്‍ പറഞ്ഞു.
അതിനുവേണ്ടിയൊന്നും ശഠിക്കാന്‍ താന്‍ പോകുന്നില്ല. തന്റെ രാഷ്ട്രീയം സിപിഎമ്മിനെതിരെയുള്ള കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. ഏഴെട്ടു വയസ്സുമുതല്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നയാളാണ്. ആ പ്രവര്‍ത്തനം തുടരും. എല്ലാവര്‍ക്കും താല്‍പ്പര്യം ഉണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റായി തുടരാന്‍ സമ്മതിച്ചാല്‍ മതി. തനിക്ക് അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. കെപിസിസി പ്രസിഡന്റ് അല്ലെങ്കില്‍ താന്‍ വായുവിലൊന്നും പറന്നുപോകുകയൊന്നുമില്ല. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ താനുണ്ട്. പാർട്ടിയിൽ നേതൃമാറ്റ ചർച്ചയൊന്നും ഇപ്പോഴില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Leave a Reply