തിരുവനന്തപുരം: എഡിഎമ്മിന്റെ മരണത്തില്‍ നീതീപൂര്‍വകമായ അന്വേഷണം നടക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കലക്ടറെ സിപിഎം സ്വാധിനിച്ചുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പെട്രോള്‍ പമ്പ് ബിനാമി ഇടപാടില്‍ കമ്മീഷന്‍ കിട്ടാത്തതാണ് ദിവ്യയുടെ ദേഷ്യത്തിന് കാരണമെന്ന് കെ സുധാകരന്‍.
‘സിപിഎം നേതാക്കള്‍ക്ക് പെട്രോള്‍ പമ്പ് ഒരു ബിസിനസ്സാണ്. അതില്‍ കമ്മീഷന്‍ പറ്റുകയാണ് കാലാകാലങ്ങളായി ഇവര്‍ ചെയ്യുന്നത്. പലര്‍ക്കും ഇതുപോലെ പെട്രോള്‍ പമ്പിന് ലൈസന്‍സ് വാങ്ങിക്കൊടുത്ത് കമ്മീഷന്‍ പറ്റുകയാണ്. ആ കമ്മീഷന്‍ കിട്ടാത്തതിന്റെ ചൂടൂം ചുടലുമാണ് ദിവ്യ യാത്രയയ്‌പ് ചടങ്ങിൽ കാണിച്ചത് . കുതിരവന്നതുപോലെ വന്നു, കുതിരപോകും പോലെ പോയി, എന്തൊരുവരവും പോക്കുമാണ്. സിനിമിയില്‍ പോലും ഇങ്ങനെ ഒരു രംഗം കാണില്ല’- സുധാകരന്‍ പറഞ്ഞു
‘ഒരുകൊലക്കേസിലെ പ്രതിയാണ് ദിവ്യ. എന്നിട്ട് ദിവ്യയെ സിപിഎം സസ്‌പെന്‍ഡ് ചെയ്‌തോ?. ദിവ്യയെ അവര്‍ എതുതരത്തിലും സംരക്ഷിക്കും. അവര്‍ ചെയ്യാന്‍ തീരമാനിച്ചത് അവര്‍ ചെയ്യും അതാണ് സിപിഎം സ്റ്റൈല്‍. എംഡിഎമ്മിന്റെ മരണത്തില്‍ നീതിപൂര്‍വകമായ അന്വേഷണം നടക്കുമെന്നും അതിന്റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും കരുതുന്നില്ല. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അവരുടെ കുടുംബം കോടതിയില്‍ പോകുമെന്നാണ് മനസിലാക്കുന്നത്. അത് മാത്രമേ രക്ഷയുളളു. ഇവിടുത്തെ പൊലീസ് അന്വേഷിച്ചാല്‍ ഒരുചുക്കും ചുണ്ണാമ്പും ലഭിക്കില്ല’ – സുധാകരന്‍ പറഞ്ഞു.

Leave a Reply