തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരെക്കൊണ്ട് കേരളത്തിന് ഒരു ഉപകാരവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറി. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തെ മൊത്തം അപമാനിക്കുന്നതാണെന്നും കെ മുരളീധരന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
കിഫ് ബിയുടെ ദോഷങ്ങള്‍ അന്നുതന്നെ നിയമസഭയില്‍ ചൂണ്ടിക്കാണിച്ചതാണ്. കിഫ് ബി കൂടി ടോള്‍ പിരിക്കുന്നതോടെ കേരളം ടോള്‍ കൊടുത്ത് മുടിയും. ആളുകള്‍ക്ക് ട്രെയിനുകളെ ആശ്രയിക്കേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തരൂര്‍ പറഞ്ഞ കാര്യമേ പറയാനൂള്ളു. ബില്‍ഡിങ് പൂര്‍ത്തിയായിട്ട് പേരെ ഫര്‍ണീച്ചര്‍ വാങ്ങുന്നത്. ആദ്യം അധികാരം കിട്ടട്ടെ. എന്നിട്ടാവാം മറ്റുകാര്യങ്ങളെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply