ജോസഫ് മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ അധ്യക്ഷനാവും

ജോസഫ് മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ അധ്യക്ഷനാവും

കൊച്ചി: യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനായി ജോസഫ് മോര്‍ ഗ്രിഗോറിയോസ് ചുമതലയേല്‍ക്കും. മലേക്കുരിശ് ദയറയില്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവയാണ് ഇതുസംബംന്ധിച്ച പ്രഖ്യാപനം നടത്തിയത്.നിലവില്‍ മലങ്കര മെത്രപ്പൊലീത്തയാണ് മോര്‍ ഗ്രിഗോറിയോസ്.

ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി ഉടന്‍ വാഴിക്കും. സ്ഥാനാരോഹണ ചടങ്ങുകള്‍ പിന്നീട് നടത്തും. സഭാ സമിതികള്‍ ഇതു നിര്‍ദേശിച്ചിട്ടുണ്ട്. അതു സംബന്ധിച്ചുള്ള തീരുമാനം ഉടനുണ്ടാകും. ഏറെ വെല്ലുവിളികളുള്ള കാലത്താണ് ഈ നിയോഗമെന്നും പാത്രിയര്‍ക്കീസ് ബാവാ പ്രസംഗത്തില്‍ പറഞ്ഞു.


ഇന്ന് പാത്രിയര്‍കീസ് ബാവ എല്ലാ മെത്രാപ്പോലീത്തമാരെയും കാണുന്നുണ്ട്. ഇനി കാതോലിക്കയായി എന്ന് ജോസഫ് മോര്‍ ഗ്രിഗോറിയോസിനെ എന്ന് വാഴിക്കുമെന്നതിന്റെ ഔദ്യോഗിക തീയതിയാണ് അറിയേണ്ടത്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published.