എൽഡിഎഫിനൊപ്പമോ യുഡി എഫിനൊപ്പമോ ? എസ്ഡിപിഐയിൽ കടുത്ത ഭിന്നത

എൽഡിഎഫിനൊപ്പമോ യുഡി എഫിനൊപ്പമോ ? എസ്ഡിപിഐയിൽ കടുത്ത ഭിന്നത

എൽഡിഎഫിനൊപ്പമോ യുഡി എഫിനൊപ്പമോ ? എസ്ഡിപിഐയിൽ കടുത്ത ഭിന്നത

ഭിന്നതക്കിടെ സംസ്ഥാന പ്രതിനിധി സഭ നാളെ

കോഴിക്കോട് : വരാനിരിക്കുന്ന നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുമ്പോൾ, യുഡിഎഫിന്റെ നിരന്തര അവഹേളനങ്ങൾക്കെതിരെ ശക്തമായ മറുപടി നൽകാൻ ഇടതുപക്ഷം ആണ് നല്ലത് എന്ന് ഒരു വിഭാഗം കരുതുന്ന പശ്ചാത്തലത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട് ആരംഭിക്കുന്നു. ചർച്ചകളിൽ ഭിന്നത മറനീക്കി പുറത്തുവരുമെന്ന് സൂചനയുണ്ട്. യുഡിഎഫിന് പിന്തുണ നൽകുന്ന സമീപനത്തിനെതിരെ ശക്തമായ ഭിന്നത പ്രതിനിധി സഭയിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. എന്നാൽ ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ, സംഘപരിവാർ ബന്ധങ്ങൾ, ആർഎസ്എസ് പോലീസ് കൂട്ടുകെട്ട് തുടങ്ങിയവ സിപിഎം പോലുള്ള പാർട്ടികൾക്ക് പിന്തുണ നൽകുന്നതിൽ തടസ്സമാണ് എന്നാണ് യുഡിഎഫ് അനുഭവ ഗ്രൂപ്പിൻറെ വിശദീകരണം. എന്നാൽ ദീർഘകാലത്ത് എൽഡിഎഫുമായി സഹകരിക്കുന്നതാണ് പാർട്ടിക്ക് നല്ലത് എന്ന് മറുവിഭാഗം പറയുന്നു. എന്നാൽ എസ്ഡിപിഐ മുന്നോട്ടുവക്കുന്ന സാമൂഹിക ജനാധിപത്യം എന്ന സന്ദേശത്തിന് ബദൽ രാഷ്ട്രീയ പ്രസക്തിയുണ്ട് എന്നുള്ളതാണ് ബഹുഭൂരിപക്ഷം അണികളും കരുതുന്നത്. ഇതിനായി വെൽഫെയർ പാർട്ടി, ബി എസ് പി, പിഡിപി, ഐഎൻഎൽ , പിവി അൻവറിന്‍റെ ഡിഎംകെ തുടങ്ങിയ ചെറു പാർട്ടികളുമായി ചേർന്ന് ബദൽ മുന്നണി ഉണ്ടാക്കണമെന്ന് അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. നവംബർ 19, 20 തീയതികളിൽ കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട്യാഡിൽ കെ.എസ് ഷാൻ നഗറിൽ നടക്കുന്ന സംസ്ഥാന പ്രതിനിസഭയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന അവലോകന ശേഷം രാഷ്ട്രീയ റിപ്പോർട്ടിംഗ് മേൽ ചർച്ചകൾ ആരംഭിക്കും. തുടർന്നു നടക്കുന്ന തെരഞ്ഞെടുപ്പിൽ 2024- 27 വർഷത്തെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. ദേശീയ പ്രസിഡണ്ട് എം കെ ഫൈസി, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെഫി രാജസ്ഥാൻ, ജനറൽ സെക്രട്ടറിമാരായ ഇല്യാസ് മുഹമ്മദ് തുംബെ , പി അബ്ദുൽ മജീദ് ഫൈസി, ദേശീയ സെക്രട്ടറി ഫൈസൽ ഇസ്സുദ്ദീൻ, ദേശീയ കമ്മിറ്റി അംഗങ്ങളായ, സി പി എ ലത്തീഫ്, ദഅലാൻ ബാഖവി, സഹീർ അബ്ബാസ് സഅദി , തുടങ്ങിയവർ സംബന്ധിക്കും. 20ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന സ്വീകരണ റാലിയിൽ ആയിരങ്ങൾ അണിനിരക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ദേശീയ നേതാക്കൾ സംസാരിക്കും.

Leave a Reply

Your email address will not be published.