അമേരിക്കയിൽ നിന്നുള്ള ആദ്യവിമാനം എത്തി

അമേരിക്കയിൽ നിന്നുള്ള ആദ്യവിമാനം എത്തി

അമൃത്സർ: അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ്. സൈനിക വിമാനം സി-17 പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലെത്തി. നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ചവരും വിസ കാലാവധി കഴിഞ്ഞും അവിടെ തങ്ങിയവരുമാണ് നാടുകടത്തപ്പെട്ടത്. 

25 സ്ത്രീകളും പ്രായപൂർത്തിയാകാത്ത 12 പേരും 79 പുരുഷന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാല് വയസ്സുള്ള കുഞ്ഞാണ് ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരൻ. നാൽപ്പത്തിയെട്ട് പേർ 25 വയസ്സിന് താഴെയുള്ളവരാണ്. 
 
ടെക്സസിലെ സാൻ അന്റോണിയോയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പറന്നുയർന്നത്. ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ചണ്ഡീഗഡ്, മഹാരാഷ്ട്രയിൽ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 

 നാട്ടിലെത്തുന്നവരുടെ രേഖകകൾ പരിശോധിക്കാൻ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ പരിശോധനകളും നടത്തും.

Leave a Reply

Your email address will not be published.