ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് കായലിൽ തള്ളിയ മുൻ സൈനികൻ ഹൈദരാബാദിൽ പിടിയിലായി. ഹൈദരാബാദിലെ മീർപേട്ടിലുള്ള ജില്ലേലഗുഡയിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ ആന്ധ്രയിലെ പ്രകാശം സ്വദേശി ഗുരുമൂർത്തിയെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുമൂർത്തിയുടെ ഭാര്യ വെങ്കട മാധവിയെ കാണാനില്ലായിരുന്നു. കുടുംബം പൊലീസ് പരാതി നൽകിയതോടെ ഗുരുമൂർത്തിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.
ശുചിമുറിയിൽ വച്ചാണ് കൊല നടത്തിയത്. പിന്നീട് അസ്ഥികൾ വേർപെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു’’ എന്നുമാണ് ഗുരുമൂർത്തി കുറ്റസമ്മതം നടത്തിയത്. പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇക്കാര്യങ്ങൾ പരിശോധിച്ച് വരുന്നതായി അറിയിച്ചു.

Leave a Reply