കൊച്ചി: വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.
വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം ആയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ എല്ലാ ദിവസവും കാണുന്നു ഇതിനെ ചെറുതായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമ്മേളനങ്ങളും പാര്‍ട്ടി പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വിവിധ സംഭവങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.
സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ നേരത്തെ സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു. എറണാകുളം കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎല്‍എ ടിജെ വിനോദ് എന്നിവര്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

Leave a Reply