തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു (വെള്ളി) മുതൽ കാലവര്‍ഷം വീണ്ടും കനക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലെര്‍ട്ടിനു സമാനമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും ജാഗ്രതാ നിർദേശമുണ്ട്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്
FlashNews:
അബ്ദുൽ ഖാദർ എന്ന ബാവാക്ക നിര്യാതനായി
പഹൽഗാം ഭീകരാക്രമണം; എസ്.ഡി.പി.ഐ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു
യുവതിയെ സോഷ്യൽ മീഡിയയിൽ മോശമായി ചിത്രീകരിച്ച കേസ്സിലെ പ്രതി റിമാന്റിൽ
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് റിമാന്റിൽ
ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി സഞ്ചരിച്ച യുവാവ് അറസ്റ്റിൽ
RTO പരിശോധനക്കാർ വെറും നോക്കുകുത്തികൾ.
ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം
പഹൽഗാം : എസ്ഡിപിഐ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
ലഹരിക്കെതിരെ ജനകീയ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു
എറണാകുളം ജില്ലക്ക് ഇനി പുതിയ പോലീസ് മേധാവി
ഭീകരാക്രമണത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് അസ്വീകാര്യമെന്ന്
വിസ കാലാവധിയ്ക്ക് ശേഷവും സൗദിയിൽ നിന്നാൽ കൊണ്ടുവന്നവർക്ക് പണി കിട്ടും
മുസ്ലിം കോർഡിനേഷൻ നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് സമാപിച്ചു
ജിദ്ദയിലെ മുസ്രിസ് പ്രവാസി ഫോറതിന്ന് പുതിയ ഭാരവാഹികൾ
നെറ്റ്വ റെഡിഡൻസിൻ്റെ 14-ാം വാർഷികാഘോഷ മെഗാ മെഡിക്കൽ ക്യാമ്പ്
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ് കേളി കലാ സാംസ്കാരിക വേദിയ്ക്ക്
മക്കയിൽ ഐ സി എഫ് – ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രൂപവൽകരിച്ചു
വൈരങ്കോട് നവജീവൻ വിദ്യാ ദീപം ഗ്രാമീണ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

ഇന്നു മുതൽ അതിതീവ്ര മഴ
Article details
Likes:
Author:
Date:
June 21, 2024June 21, 2024
Categories:
Leave a Reply