ഭീതിയൊഴിയാതെ വയനാട് : ശക്തമായ മഴ മുന്നറിയിപ്പ്

ഭീതിയൊഴിയാതെ വയനാട് : ശക്തമായ മഴ മുന്നറിയിപ്പ്

വയനാട്ടിൽ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യത ഏറെയെന്ന് മുന്നറിയിപ്പ്. 20-ാം തീയതി വരെ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മലമേഖലകളിൽ മഴ ശക്തമാകുമെന്നും ചില മേഖലകളിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.

അതേസമയം, തിങ്കളാഴ്ച ഉച്ചയക്കു ശേഷം വയനാട്ടിൽ മഴ കനത്തു. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ 3 മണിക്കൂറിനിടെ 100 മില്ലിമീറ്റ‍ർ മഴയാണ് ലഭിച്ചതെന്ന് ഹ്യൂം സെന്‍റർ അറിച്ചു. 5 പഞ്ചായത്തുകളിലായി ഇപ്പോഴും അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂമിന്‍റെ അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published.