ഇ അബൂബക്കറിനെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഇ അബൂബക്കറിനെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് മെഡിക്കൽ സംഘത്തെ
നിയോഗിക്കാൻ സുപ്രിം കോടതി ഉത്തരവ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനാണ് കോടതി നിർദേശം നൽകിയത്.
അർബുദ രോഗബാധിതനായ ഇ അബൂബക്കറിനെ രണ്ട് ദിവസത്തിനകം എയിംസിൽ എത്തിച്ച് പരിശോധിക്കാൻ ജസ്റ്റിസുമാരായ എ എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. പരിശോധനാ സമയത്ത് മകനെ ഒപ്പം നിൽക്കാൻ അനുദിക്കണമന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചു.
രണ്ടാഴ്ച്ച കഴിഞ്ഞ് കേസിൽ വീണ്ടും വാദം കേൾക്കും. മെഡിക്കൽ റിപോർട്ട് പരിശോധിച്ച ശേഷം പ്രതിക്ക് ജാമ്യം നൽകണോ എന്നകാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
രണ്ടാഴ്ച്ച കഴിഞ്ഞ് കേസിൽ വീണ്ടും വാദം കേൾക്കും. മെഡിക്കൽ റിപോർട്ട് പരിശോധിച്ച ശേഷം പ്രതിക്ക് ജാമ്യം നൽകണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
മുതിർന്ന അഭിഭാഷക കാമിനി ജയ് സ്വാൾ ഇ അബൂബക്കറിന് വേണ്ടി ഹാജരായി. കാൻസർ ബാധിതനായ അദ്ദേഹത്തിന് ഭാഗിക ചികിൽസ മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് അവർ കോടതിയെ ബോധിപ്പിച്ചു.
പാർക്കിൻസൺ, മറവി രോഗം, പ്രമേഹം, ഹൈപ്പർ ടോൻഷൻ തുടങ്ങിയ രോഗങ്ങളും ഇ അബൂബക്കറിനെ അലട്ടുന്നുണ്ട്. അദ്ദേഹത്തിൻ്റെ അന്നനാളം ഭാഗികമായി നീക്കം ചെയ്യപ്പെട്ടതാണെന്നും കാമിനി ജയ്സ്വാൾ അറിയിച്ചു.
എന്നാൽ, എൻഐഎക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹരജിയെ എതിർത്തു. ഇ അബൂബക്കറിനെ പലതവണ എയിംസിൽ പ്രവേശിപ്പിച്ചതാണെന്നും എന്നാൽ, അശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യണമെന്ന് ഡോക്ടർമാർ ഒരിക്കലും നിർദേശിച്ചിട്ടില്ലെന്നും തുഷാർ മേത്ത പറഞ്ഞു. ഹരജിക്കാരൻ ചികിൽസയുമായി സഹകരിക്കുന്നില്ലെന്നും സോളിസിറ്റർ ജനറൽ ആരോപിച്ചു.
എന്നാൽ, ഇക്കാര്യങ്ങൾ വിശദമായ വൈദ്യപരിശോധനയ്ക്ക് ശേഷംവൈദ്യപരിശോധനയ്ക്ക് ശേഷം തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. അദ്ദേഹം സഹകരിക്കുമോ എന്ന് നമുക്ക് നോക്കാമെന്നും കോടതി പറഞ്ഞു.
ഹരജിക്കാരനെ രണ്ടു ദിവസത്തിനകം എയിംസിൽ അഡ്‌മിറ്റ് ചെയ്യണം. തുടർന്ന് നാല് ദിവസം എയിംസിൽ അഡ്‌മിറ്റ് ചെയ്ത് വിശദ പരിശോധന നടത്തണം. അതു കഴിഞ്ഞ് 3 ദിവസത്തിനകം എയിംസ് ഡയറക്ടർ റിപോർട്ട് നൽകണം കോടതി ഉത്തരവിൽ വ്യക്തമാക്കി.
പോപുലർ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി 2022 സപ്‌തംബർ 22ന് ആണ് ഇ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.
Leave a Reply