ഗവർണറുടെ സന്ദർശനം: കറുപ്പ് വസ്ത്രത്തിനു വിലക്ക്

ഗവർണറുടെ സന്ദർശനം: കറുപ്പ് വസ്ത്രത്തിനു വിലക്ക്

തിരുവനന്തപുരം: ഗവർണറുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരം ബിഷപ്പ് പേരെര സ്കൂളില്‍ കറുപ്പ് വസ്ത്രത്തിനു വിലക്കേർപ്പെടുത്തി. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്.

സ്കൂള്‍ അധികൃതരാണ് സർക്കുലറിന് പിന്നില്‍. രക്ഷിതാക്കള്‍ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറില്‍ പറയുന്നു. മറ്റന്നാള്‍ സ്കൂള്‍ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്. ഇതിനോടകം സർക്കുലർ വിവാദമായിട്ടുണ്ട്.

ഗവർണറുടെ ഓഫീസില്‍ നിന്ന് ഇത്തരത്തിലൊരു നിർദേശം വന്നതായി അറിവില്ല. സ്കൂള്‍തന്നെ സ്വമേധയാ ഇറക്കിയ സർക്കുലറാണ് എന്നാണ് മനസ്സിലാക്കുന്നത്. മറ്റന്നാളാണ് സ്കൂളിൻ്റെ 46-ാമത് വാർഷികാഘോഷം നടക്കുന്നത്. ഗവർണർ ഉദ്ഘാടനം ചെയ്യുന്ന പരിപാടി വൈകുന്നേരമാണ് നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച്‌ പ്രിൻസിപ്പാള്‍ സർക്കുലർ ഇറക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എന്നാല്‍ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നാണ് സർക്കുലറില്‍ പറയുന്നത്. സുരക്ഷയെ മുൻകരുതിയുടെ തീരുമാനമാണ് ഇതെന്നാണ് മനസ്സിലാക്കുന്നത്.

Leave a Reply

Your email address will not be published.