ഡെല്‍ഹി: ഏറ്റവും നൂതനമായ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് അഥവാ (എക്യുഐ)യുമായി ഗൂഗിള്‍ മാപ് ഇന്ത്യയിലും. പ്രാദേശിക വായു മലിനീകരണ തോത് പരിശോധിക്കാന്‍ സാധിക്കുന്നുവെന്നതാണ് എക്യുഐ സംവിധാനത്തിന്റെ പ്രത്യേകത. ഗൂഗിള്‍ മാപ്പിലൂടെ കാലാവസ്ഥ തിരിച്ചറിഞ്ഞു വേണമെങ്കില്‍ പുറത്തിറങ്ങണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
ഒരു പ്രദേശം എത്രത്തോളം സുരക്ഷിതണോ എന്നും മലിനമാണോ എന്നും എക്യുഐയുടെ കളര്‍ കോഡഡ് ട്രാക്കര്‍ വഴി അറിയാം. പച്ച കളര്‍ ആണ് കാണുന്നതെങ്കില്‍ പ്രത്യേകിച്ച് പേടിക്കേണ്ട കാര്യമില്ല. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണ് എന്നാണ് അര്‍ത്ഥം.
എന്നാല്‍ മഞ്ഞയും ചുവപ്പും കൂടുതല്‍ മലിനമായ മേഖലകളെയാണ് സൂചിപ്പിക്കുന്നുത്, ഇതു വഴി ഉപയോക്താക്കള്‍ക്ക് ആവശ്യമായ സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. മാസ്ക് പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വയം സുരക്ഷിതരാകാം.
ഇന്ത്യയില്‍ ചെന്നൈ കൂടുതലും ഗ്രീന്‍, യെല്ലോ സോണുകളില്‍ ആയിരുന്നപ്പോള്‍ ഡല്‍ഹിയും അതിന്റെ പരിസര പ്രദേശങ്ങളും ചുവപ്പ്, ഓറഞ്ച്, മഞ്ഞ മേഖലകളിലായിരുന്നു.
ട്രാഫിക്, പൊതുഗതാഗതം, സൈക്ലിംഗ്, കാട്ടുതീ എന്നിവയ്ക്കായുള്ള ട്രാക്കറുകള്ക്കൊപ്പം ഗൂഗിള്‍ മാപ്സ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് പുതിയ എക്യുഐ ട്രാക്കര്‍ ആക്സസ് ചെയ്യാന്‍ കഴിയും.
എക്യുഐ ട്രാക്കിംഗിനായി തിരഞ്ഞെടുത്ത പ്രദേശത്തെ അടിസ്ഥാനമാക്കി, വളരെ മലിനമായ സ്ഥലങ്ങളിലെ പൊതുവായതും ദുര്‍ബലവുമായ ഉപയോക്താക്കള്‍ക്ക് അവരുടെ സുരക്ഷയ്ക്കായി പിന്തുടരാന് കഴിയുന്ന മുന്നറിയിപ്പുകളോ ശുപാര്‍ശകളോ ഗൂഗിള്‍ മാപ് കാണിച്ചു തരും. ഈ കാലാവസ്ഥയില്‍ വീടിനുള്ളില്‍ നില്‍ക്കുന്നതാണ് നല്ലത് എന്ന ഉപദേശവും സംവിധാനം നല്‍കും.
എന്നിരുന്നാലും, ഓരോ മേഖലയിലും വ്യത്യസ്ത റെഗുലേറ്റര്‍മാര്‍ മലിനീകരണം അളക്കുന്ന രീതിയും ഉപയോക്താവിന്റെ അടുത്തുള്ള എയര്‍ ക്വാളിറ്റി മെഷര്‍മെന്റ് സ്റ്റേഷനുകളില്‍ നിന്ന് ശേഖരിക്കുന്ന വ്യത്യസ്ത അളവുകളും കാരണം പ്രാദേശികവും അന്തര്‍ദേശീയവുമായ എക്യുഐ അളവുകള്‍ വളരെയധികം വ്യത്യാസപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗൂഗിളിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുടെ AQI അളവുകളും ഡാറ്റാ പോയിന്റുകളും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നാണ് ലഭിക്കുന്നത്.
Leave a Reply