സ്വർണ കള്ളക്കടത്ത് കുറഞ്ഞു: എന്താണ് കാരണം ?

സ്വർണ കള്ളക്കടത്ത് കുറഞ്ഞു: എന്താണ് കാരണം ?

സ്വന്തം ലേഖകൻ

ഡെൽഹി: രാജ്യത്താകെ സ്വർണ കള്ളക്കടത്ത് കുറഞ്ഞതായി റിപ്പോർട്ട്. പ്രത്യേകിച്ച് കേരളത്തിൽ നെടുമ്പാശേരി, കരിപ്പൂർ എന്നീ വിമാനത്താവളങ്ങളിൽ നിരവധി പേർ കള്ളക്കടത്തിൻ്റെ പേരിൽ പിടിക്കപ്പെട്ടിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജൂലായ് മാസം മുതൽ സ്വർണക്കടത്ത് ഗണ്യമായി കുറഞ്ഞിരിക്കുന്നതായി കസ്റ്റംസും പോലീസും തന്നെ സമ്മതിക്കുന്നു.

പെട്ടെന്ന് സ്വർണ കടത്ത് കുറയാൻ കാരണമെന്താണ്? സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം 15 ശതമാനത്തിൽ നിന്നും അറു ശതമാനമായി കുറച്ചതാണ് കാരണമെന്ന് ഒരു വാദമുണ്ട്. എന്നാൽ ഭാരതീയ ന്യായ സംഹിത അഥവാ ബിഎൻഎസാണ് ഇതിന് പ്രധാന കാരണ മെന്നാണ് പോലീസ് പറയുന്നത് ‘ കാരണം ജൂലായ് ഒന്നു മുതലാണ് ബിഎൻഎസ് നിലവിൽ വന്നത്. സ്വർണക്കടത്തിന് വലിയ ശിക്ഷയാണ് ലഭിക്കുക. പാസ്പോർട്ട് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളാണ് പുതിയ നിയമത്തിലുള്ളത്. കുറഞ്ഞത് അഞ്ച് വർഷമാണ് ജയിൽ ശിക്ഷ. അഞ്ചു ലക്ഷം രൂപ പിഴയും അടക്കണം.
ബിഎൻഎസിലെ പുതിയ സെക്ഷനുകൾ സ്വർണക്കടത്തുകാർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് അധികാരം നൽകുന്നതാണെന്ന് പോലീസ് പറയുന്നു.

നേരത്തെ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടിച്ചെടുക്കാറുണ്ടായിരുന്നെങ്കിലും പ്രതികൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ സാധിച്ചിരുന്നില്ല. പിടിച്ചെടുത്ത സ്വർണം കോടതിയിൽ ഹാജരാക്കി കസ്റ്റംസിന് റഫർ ചെയ്യുകയാണ് പതിവ്. എന്നാൽ  ഇപ്പോൾ ബിഎൻഎസ് വ്യവസ്ഥകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാം. കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കുകയും, കർക്കശമായ വ്യവസ്ഥകൾ തടയുകയും ഒറ്റത്തവണ പണമടയ്ക്കാനുള്ള വാഹകരായി പ്രവർത്തിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാമെന്നാണ് പോലീസ് പറയുന്നത്.
സ്വർണത്തിൻ്റെ ഉറവിടം അന്വേഷിക്കുന്നതിൻ്റെ ഭാഗമായി അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനും വിദേശത്ത് ഇയാൾക്ക് സ്വർണം നൽകിയവരെ കേരളത്തിലെത്തിക്കാനും പുതിയ നിയമം സഹായിക്കുന്നുണ്ട്.





Leave a Reply

Your email address will not be published.