ഇരും കൈയും നീട്ടി ജര്‍മനി വിളിക്കുന്നു

ഇരും കൈയും നീട്ടി ജര്‍മനി വിളിക്കുന്നു

വിദേശ ഡെസ്‌ക്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വലയുമ്പോള്‍ ജര്‍മനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാടി വിളിക്കുന്നു. ഭാഷ പഠിക്കാനും പ്രാദേശികമായി ജീവിക്കുന്നതിനുള്ള പരിശീലനവും ഉള്‍പ്പടെ നിരവധി സൗകര്യങ്ങളാണ് ജര്‍മനി ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സൗജന്യ വിദ്യാഭ്യാസം, ഭാഷാ കോഴ്സുകള്‍, ഐടി, നഴ്സിംഗ് എന്നിവയില്‍ തൊഴിലവസരങ്ങളാണ് വാഗ്ദാനം ജര്‍മ്മനി ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളികള്‍ക്കിത് വിശാലമായ വാതിലുകള്‍ തുറക്കുക കൂടിയാണ്.
വിദേശികള്‍ക്ക് തങ്ങളുടെ തൊഴില്‍ സ്ഥിരതയ്ക്കായി നിരവധി തടസ വാതിലുകള്‍ ജര്‍മനി നേരത്തെ തുറന്നിരുന്നു. ഉന്നത പഠനത്തിനും മറ്റും ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷന്‍ വിദ്യാര്‍ത്ഥിക്ക് തെരഞ്ഞെടുക്കാം. പ്രത്യേകിച്ച് സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ് ആന്‍ഡ് മാത്തമാറ്റിക്‌സിലാണ് കൂടുതല്‍ വീസ ഇന്ത്യക്കാര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്കിത് വലിയ അവസരമാണ്.

ജര്‍മ്മനിയിലെ STEM വിദ്യാഭ്യാസത്തിന്റെ (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ് ആന്‍ഡ് മാത്തമാറ്റിക്‌സ്) നിലവാരം ഉയര്‍ന്നതാണെന്ന് മ്യൂണിക്കിലെ മാക്‌സിമിലിയന്‍ സര്‍വകലാശാലയില്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ പര്‍ഡ്യൂ സര്‍വകലാശാലയിലെ (യുഎസ്എ) പിഎച്ച്ഡി വിദ്യാര്‍ത്ഥി ശശാങ്ക് ആനന്ദ് ദേശീയ മാധ്യമത്തോട് പറഞ്ഞു. വീട്ടുകാര്‍ ഉയര്‍ന്ന നികുതി നല്‍കുന്നതിനാല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിദ്യാഭ്യാസം സൗജന്യമാണ്. ഇത്തരം നയങ്ങളാണ് ജര്‍മ്മനിയെ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കാനുള്ള ആകര്‍ഷകമായ സ്ഥലമാക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ പ്രത്യേകിച്ച് കേരളത്തിലെ ശാസ്ത്ര-സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനി സ്വീകാര്യതയേറെയാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.