തൃശൂർ: കേന്ദ്രത്തിന്റെ പുതിയ എക്സ്പ്ലോസേവ് ആക്ടിലെ കടുത്ത നിയന്ത്രണങ്ങളിൽ ആശങ്ക അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ.
ചട്ടത്തിലെ ഭേദഗതി സംബന്ധിച്ചു ആശങ്ക അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി കത്തയക്കും.
ഇതുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭാ ചർച്ച ചെയ്തു. ഇത് തൃശൂർ പൂരം ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിലെ വെടിക്കെട്ട് പരിപാടികളെ ബാധിക്കുന്ന വിഷയമായതിനാലാണ് മന്ത്രിസഭ ചർച്ച ചെയ്തത്.
ചട്ടത്തിലെ ഭേദഗതി സംബന്ധിച്ചു ആശങ്ക അറിയിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. നേരത്തെ തന്നെ ഈ വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ ഉത്കണഠ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അതിന് പുറമേയാണ് കത്തയക്കാനുള്ള തീരുമാനം കൂടി മന്ത്രിസഭ എടുത്തിരിക്കുന്നത്.
ഒക്ടോബര് 11ന് കേന്ദ്ര സര്ക്കാര് പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതിക്ക് എതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ നിർണായക തീരുമാനം. മുഖ്യമന്ത്രിയായിരിക്കും കത്തയക്കുക. പുതിയ ഭേദഗതി പൂരം നടത്തിപ്പ് അനിശ്ചിത്വത്തിൽ ആക്കിയിരിക്കുകയാണ്.
ഇതോടെയാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഗൗവരമായി ഇടപെടുന്നത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലും ദേവസ്വം മന്ത്രി തേടിയിരുന്നു.
കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സെക്രട്ടറിമാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചിരുന്നു. പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നും നിബന്ധനകളിൽ കാര്യമായ മാറ്റം വരുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
സ്ഥലം എംപി കൂടിയായതിനാൽ തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ സുരേഷ് ഗോപി ഇടപെടണമെന്ന് സിപിഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും അദ്ദേഹം വിഷയത്തിൽ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.
Leave a Reply