അപ്പീല്‍ നല്‍കും

അപ്പീല്‍ നല്‍കും

പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ലെന്നും, നിയമപോരാട്ടം തുടരുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.

നവീന്‍ബാബുവിന്റെ മരണത്തില്‍ സംശയങ്ങളുണ്ട്. ഹൈക്കോടതി വിധി അന്തിമമൊന്നുമല്ല. അപ്പീല്‍ പോകാന്‍ പ്രൊവിഷനുണ്ട്. അപ്പീല്‍ നല്‍കും. പിന്മാറാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല. ഏതറ്റം വരെയും മുമ്പോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. തങ്ങള്‍ ഉന്നയിച്ച വാദം കോടതി കൃത്യമായി പരിഗണിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു ഉത്തരവ് വന്നത് എന്നും മഞ്ജുഷ.

Leave a Reply

Your email address will not be published.