തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച വ്യാധികൾ വ്യാപകമാകുന്നു.
പകര്‍ച്ചപ്പനി സംബന്ധിച്ചു കണക്കുകള്‍ കൃത്യമായി പുറത്തുവിടാതെ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നാണു പ്രതിപക്ഷ ആരോപണം. അതേ സമയം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നു.
ഒരു മാസത്തിനിടെ പകര്‍ച്ചവ്യാധികള്‍ മൂലം 78 പേർ മരിച്ചു വെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഡെങ്കിപ്പനി 17 പേരുടെയും എലിപ്പനി 33 പേരുടെയും ജീവനെടുത്തു.
ദിനം പ്രതിആയിരക്കണക്കിന് ആളുകളാണ് പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളിലെത്തുന്നത്. ഈ മാസം രണ്ടര ലക്ഷത്തോളം പേർ വിവിധ പകര്‍ച്ചപ്പനികള്‍ക്ക് ചികിത്സ തേടി.
കഴിഞ്ഞമാസം 279 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 18 മരണം സ്ഥിരീകരിച്ചു. 2207 പേര്‍ക്കു ഡെങ്കിപ്പനി ബാധിച്ചവരിൽ 17 പേർ മരിച്ചു. 567 പേര്‍ക്ക് ബാധിച്ച മഞ്ഞപ്പിത്തം ഒൻപതു പേരുടെ ജീവനെടുക്കു. ഈ വര്‍ഷം ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ചു മരിച്ചത് 342 പേരാണ്. 12 ലക്ഷത്തോളം പേര്‍ക്കു പകര്‍ച്ചപ്പനി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. തിരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയില്‍ മഴക്കാലപൂര്‍വ ശുചീകരണം മികച്ച രീതിയില്‍ നടത്താന്‍ കഴിയാതിരുന്നതാണ് എലിപ്പനി പോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമെന്നു വ്യാപക ആക്ഷേപമുണ്ട്.
Leave a Reply