ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും

ചെന്നൈ: തമിഴ്‌നാടിനെയും ആന്ധ്ര പ്രദേശിനെയും ഭീതിയിലാഴ്ത്തി ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും. കാരയ്ക്കലിനും മഹാബലി പുരത്തിനുമിടിയിലായിരിക്കും കരയോടടുക്കുക എന്നാണ് നിഗമനം. ചെന്നൈയ്ക്ക് 150 കിലോമീറ്റര്‍ അകലെ നിലവില്‍ ഫെയ്്ഞ്ചല്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് വിവിഐപികളടക്കമുള്ളവരുടെ വിവിധ പരിപാടികള്‍ റദ്ദാക്കി. എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഐടി കമ്പനികള്‍ ഉള്‍പ്പടെ വര്‍ക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published.