കണ്ണൂർ: പോളിങ് ദിനത്തിൽ ഇടതുമുന്നണിയെ വെട്ടിലാക്കിയ ആത്മകഥാ വിവാദത്തോട് പ്രതികരിച്ച് മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.
‘ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂർത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ പി വ്യക്തമാക്കി.
‘ബുധനാഴ്ച പുറത്തുവന്നിട്ടുള്ള ഒരു കാര്യവും ഞാൻ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങളാണ് ഇന്ന് വാർത്തയായി കാണുന്നത്. തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരായി വാർത്ത സൃഷ്ടിക്കുന്നതിന് വേണ്ടി ബോധപൂർവം ചെയ്തതാണ് ഇത്. എന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ കാര്യം മനസ്സിലാകും.
കട്ടൻചായയും പരിപ്പുവടയും എന്നാണ് തലക്കെട്ടെന്ന് പറയുന്നു. ഞാൻ ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിടുമോ എന്നും ഇ.പി ചോദിച്ചു.
മാതൃഭൂമിയും ഡി.സി ബുക്സും പുസ്തകം പ്രസിദ്ധീകരിക്കാൻ ചോദിച്ചിരുന്നു. ആലോചിച്ചിട്ട് പറയാം എന്നാണ് ഇവരോട് പറഞ്ഞത്. രാവിലെ പുറത്തുവന്ന കവർ ഞാൻ ഇന്ന് ആദ്യമായി കാണുകയാണ്. പുസ്തകം എഴുതി പൂർത്തീകരിച്ചിട്ടില്ല. സ്ഥാനാർഥികളെക്കുറിച്ചുള്ള പരാമർശം ബോധപൂർവം സൃഷ്ടിച്ചതാണ്.
Leave a Reply